Malayalam lyrics

�ഏഴു സുന്ദര രാത്രികള്‍

ഏകാന്ത സുന്ദര രാത്രികള്‍

വികാര തരളിത ഗാത്രികള്‍

വിവാഹ പൂര്‍വ്വ രാത്രികള്‍...ഇനി

മാനസ സരസ്സില്‍ പറന്നിറങ്ങിയ

മരാള കന്യകളേ മനോഹരാംഗികളേ

നിങ്ങടെ പവിഴച്ചുണ്ടില്‍ നിന്നൊരു

മംഗളപത്രമെനിക്കു തരൂ

ഈ പൂ ഇത്തിരി പൂ പകരമീപൂവു തരാം

(എഴു സുന്ദര)

വാസര സ്വപ്നം ചിറകുകള്‍ നല്‍കിയ

വസന്ത ദൂതികളേ വിരുന്നുകാരികളേ

നിങ്ങടെ സ്വര്‍ണ്ണ തളികയില്‍ നിന്നൊരു

സംഗമദീപമെനിക്കു തരൂ

ഈ പൂ ഇത്തിരി പൂ പകരമീപൂവു തരാം

(എഴു സുന്ദര)

Song information

വര്‍ഷം: 1967

സംഗീതം: ജി ദേവരാജന്‍

ഗാനരചന: വയലാര്‍ രാമവര്‍മ്മ

ഗായകര്‍: പി സുശീല

രാഗം: മോഹനം

ഹിന്ദുസ്ഥാനി രാഗം: ഭൂപാളി, ഭൂപ്, ദേശ് കാർ, ജൈത് കല്യാൺ

അഭിനേതാക്കള്‍: ഷീല

വരികൾ: സൂസി

സ്പോട്ടിഫൈ: അജയ് മേനോൻ

Album: അശ്വമേധം

Explore this song