Malayalam lyrics

കറുത്ത ചക്രവാളമതിലുകൾ ചൂഴും

കാരാഗൃഹമാണു ഭൂമി ഒരു

കാരാഗൃഹമാണു ഭൂമി

തലയ്ക്കു മുകളില്‍ ശൂന്യാകാശം

താഴെ നിഴലുകളിഴയും നരകം (കറുത്ത)

വര്‍ണ്ണ ചിത്രങ്ങള്‍ വരയ്ക്കുവാനെത്തുന്ന

വൈശാഖ സന്ധ്യകളേ

ഞങ്ങളെ മാത്രം കറുത്ത ചായം മുക്കി

എന്തിനീ മണ്ണില്‍ വരച്ചു വികൃതമായ്‌

എന്തിനീ മണ്ണില്‍ വരച്ചൂ (കറുത്ത)

വാസനപ്പൂമ്പൊടി തൂകുവാനെത്തുന്ന

വാസന്ത ശില്‍പ്പികളേ

പൂജയ്ക്കെടുക്കാതെ പുഴു കുത്തി നില്‍ക്കുമീ

പൂക്കളെ നിങ്ങള്‍ മറന്നു

കൊഴിയുമീ പൂക്കളെ നിങ്ങള്‍ മറന്നൂ (കറുത്ത)

Song information

വര്‍ഷം: 1967

സംഗീതം: ജി ദേവരാജന്‍

ഗാനരചന: വയലാര്‍ രാമവര്‍മ്മ

ഗായകര്‍: പി സുശീല, കോറസ്

രാഗം: ശുദ്ധസാവേരി

ഹിന്ദുസ്ഥാനി രാഗം: ദുർഗ്ഗ, ലാജ്വന്തി

അഭിനേതാക്കള്‍: ഷീല, സത്യന്‍

വിശദവിവരങ്ങള്‍: നിത്യാനന്ദ

വിഡിയോ: sajithts95

Album: അശ്വമേധം

Explore this song