Malayalam lyrics
ഓള കൈ കൊണ്ട് താളം പിടിച്ച് ഓരോ ഈണത്തിൽ ചൂളം വിളിച്ച്... (2) ഓടി പോകണ പെണ്ണേ നില്ല്... (2) ഒന്നുമൊളിക്കാതെ ചൊല്ല് എല്ലാരുമെല്ലാരും ചോദിക്കണ് എന്നാണ് എന്നാണ് കല്യാണം എന്നാണ് നിളയുടെ കല്യാണം എന്നാണ് നിളയുടെ കല്യാണം ഓള കൈ കൊണ്ട് താളം പിടിച്ച് ഓരോ ഈണത്തിൽ ചൂളം വിളിച്ച്.... തന്താന തന്താനാനനോ ഓ... ഓ.. ഇളവെയിൽക്കോടി ഞൊറി വെച്ചുടുത്ത് തള വള കിങ്ങിണി ചിലങ്കയിട്ട്... (2) നാവാമുകുന്ദനെയോർത്ത് നാരായണനാമം ജപിച്ച് ഓടിപ്പോകണ പെണ്ണേ നില്ല്... ഓടിപ്പോകണ പെണ്ണേ നില്ല്... ഒന്നുമൊളിക്കാതെ ചൊല്ല് എല്ലാരുമെല്ലാരും ചോദിക്കണ് എന്നാണ് എന്നാണ് കല്യാണം എന്നാണ് നിളയുടെ കല്യാണം എന്നാണ് നിളയുടെ കല്യാണം ഓള കൈകൊണ്ട് താളം പിടിച്ച് ഓരോ ഈണത്തിൽ ചൂളം വിളിച്ച്.... ചമ്രവട്ടത്ത് തൊഴാനായ് പോണോ തൃപ്പ്രങ്ങോട്ട് ഭജിക്കാൻ പോണോ... (2) അഷ്ടമംഗല്യവുമായി ആരോ വിളിച്ചതു പോലെ ഓടിപ്പോകണ പെണ്ണേ നില്ല്... ഓടിപ്പോകണ പെണ്ണേ നില്ല്... ഒന്നുമൊളിക്കാതെ ചൊല്ല് എല്ലാരുമെല്ലാരും ചോദിക്കണ് എന്നാണ് എന്നാണ് കല്യാണം എന്നാണ് നിളയുടെ കല്യാണം എന്നാണ് നിളയുടെ കല്യാണം... (പല്ലവി)
Song video
Song details
Music: തേജ് മെർവിൻ
Film/album: ബാംബൂ ബോയ്സ്
- Singer: എം ജി ശ്രീകുമാർ
- Film / album: ബാംബൂ ബോയ്സ്
- Composer: തേജ് മെർവിൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി