Malayalam lyrics

ഒച്ചയുരുക്കി കച്ചമുറുക്കി
പട്ടണമാകെ തട്ടകമാക്കി
ഒച്ചയുരുക്കി കച്ചമുറുക്കി
പട്ടണമാകെ തട്ടകമാക്കി
മച്ചാനേ.... മച്ചാനേ....
ഓസിനു നേടാം പൊന്നും പണവും
ലാവിഷായി കാശും പൂശും
മച്ചാനേ.... മച്ചാനേ....
മൂക്കില്ലാത്തൊരു രാജ്യത്തിന്ന്
മുറിമൂക്കൊള്ളൊരു രാജാക്കന്മാർ
ജാലം കാട്ടും മായാജാലക്കാർ...
മൂക്കില്ലാത്തൊരു രാജ്യത്തിന്ന്
മുറിമൂക്കൊള്ളൊരു രാജാക്കന്മാർ
ജാലം കാട്ടും മായാജാലക്കാർ...
കൊച്ചുണ്ണിക്കൊരു കൂട്ടും കൂടുന്നേ...
കായംകുളം കൊച്ചുണ്ണിക്കൊരു കൂട്ടും കൂടുന്നേ...
മണലുപിരിച്ചൊരു കയറും കെട്ടി മായാജാല കൂടും കൂടി
തപ്പും തുടിയും കൊട്ടിപ്പാടുന്നേ....
മണലുപിരിച്ചൊരു കയറും കെട്ടി മായാജാല കൂടും കൂടി
തപ്പും തുടിയും കൊട്ടിപ്പാടുന്നേ....
(ഒച്ചയുരുക്കി ..)
ചക്കിനു വെച്ചത് കൊക്കിനു കൊണ്ടാൽ
എന്നും പിന്നെ പുലിവാല്
തീരാക്കളിയുടെ ഊരാ പുലിവാല്....
ചക്കിനു വെച്ചത് കൊക്കിനു കൊണ്ടാൽ
എന്നും പിന്നെ പുലിവാല്
തീരാക്കളിയുടെ ഊരാ പുലിവാല്...
തായം തരികിട താനേ വീഴുന്നേ...
പിന്നെ മായക്കടലിൽ മാളോർ വീഴുന്നേ...
കൊച്ചിക്കായലു പട്ടണമാക്കി പിച്ചക മുല്ല പന്തല് കെട്ടി
വെച്ചടി വെച്ചടി കേറി പോകുന്നേ....
കൊച്ചിക്കായലു പട്ടണമാക്കി പിച്ചക മുല്ല പന്തല് കെട്ടി
വെച്ചടി വെച്ചടി കേറി പോകുന്നേ....
(ഒച്ചയുരുക്കി ...)

Song information

വര്‍ഷം: 2002

സംഗീതം: കെ സനന്‍ നായര്‍

ഗാനരചന: രമേഷ് ഇളമണ്‍ നമ്പൂതിരി

ഗായകര്‍: ഗണേഷ്‌ സുന്ദരം

വിശദവിവരങ്ങള്‍: Added Tue Nov 20 10:39:12 2007

Album: കായംകുളം കണാരന്‍

Explore this song