Malayalam lyrics
ഒരു നോവിൽ എരിയും കനവിൻ പീലികൾ വിട ചൊല്ലി മറയുന്നോ ശ്രുതി ചേർത്തു പാടുവാനറിയാതെ പൂങ്കുയിൽ കരൾ നൊന്തു പിടയുന്നോ പൂങ്കുയിൽ കരൾ നൊന്തു പിടയുന്നോ (ഒരു നോവിൽ...) താമരപ്പാടം കരിഞ്ഞു പോയോ താരണിത്തെന്നൽ തളർന്നു നിന്നോ മണ്ണിൻ്റെ മാറിൽ മയങ്ങുവാനാവാതെ മഴമേഘം വിതുമ്പി നിന്നോ (ഒരു നോവിൽ...) ഈ മുളംതണ്ടും മൂകമായോ മൂവന്തിച്ചോപ്പും മാഞ്ഞുപോയോ ഏതോ നീർമിഴി ചില്ലിലോർമ്മ തൻ മഴവില്ലും മാഞ്ഞു പോയോ (ഒരു നോവിൽ...)
Song information
വര്‍ഷം: 2001
സംഗീതം: കെ സനന്‍ നായര്‍
ഗാനരചന: ഷാജഹാൻ
ഗായകര്‍: എം ജി ശ്രീകുമാര്‍
വിശദവിവരങ്ങള്‍: ജോർജ്ജ് മാമ്പിള്ളി
വിഡിയോ: ജിജാ സുബ്രമണ്യൻ
Album: അപരന്മാര്‍ നഗരത്തില്‍
Explore this song
- Singer: എം ജി ശ്രീകുമാര്‍
- Film / album: അപരന്മാര്‍ നഗരത്തില്‍
- Composer: കെ സനന്‍ നായര്‍
- Lyricist: ഷാജഹാൻ