Malayalam lyrics
ആ....ആ....ആ.... നിളാനദിയുടെ നിർമ്മല തീരം നിരുപമ ഭാവാർദ്ര തീരം കവിയുടെ ആത്മാവും കല്ലോലങ്ങളും ചിലങ്കകളണിയുന്ന നേരം കഥകളിച്ചമയങ്ങൾ അണിയുന്ന തീരം.. (നിളാനദിയുടെ...) ഏഴരവെളുപ്പിന്റെ ഏകാന്ത യാമത്തെ കേളികൊട്ടുണർത്തുന്ന നേരം...(2) ഹൃദയം മറ്റൊരു കഥകളിയരങ്ങിന്റെ കളിവിളക്കാവും മുഹൂർത്തം... പ്രകൃതിയും പൂജിക്കും പുണ്യമുഹൂർത്തം... (നിളാനദിയുടെ...) പീലികൾ വിടർത്തുന്ന ഭാവചൈതന്യത്തെ താളം തൊട്ടുഴിയുന്ന നേരം...(2) മനസ്സിൽ സർഗ്ഗസരോജങ്ങൾ വിടർത്തുരുന്ന സരസ്വതി പൂജാ മുഹൂർത്തം... കവിയുടെ ഏകാഗ്ര ധന്യമുഹൂർത്തം... (നിളാനദിയുടെ...)
Song information
സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
ഗാനരചന: പി കെ ഗോപി
ഗായകര്‍: ജി ശ്രീറാം
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
വിഡിയോ: വാമദേവൻ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ജി ശ്രീറാം
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
- Lyricist: പി കെ ഗോപി