Malayalam lyrics
നീ ഒരു മിന്നലായ് എങ്ങോ മറഞ്ഞു ഞാൻ ഒരു ഗാനമായ് പിൻപേ പിൻപേ അലഞ്ഞു നിന്നാത്മഹർഷങ്ങൾ കോരിച്ചൊരിഞ്ഞു ഞാൻ കോർത്ത മാലകൾ വാടിക്കരിഞ്ഞു ഏകാന്ത താരമേ നീ എങ്ങു പോയി എൻ ജീവ രാഗമേ നീ എങ്ങു പോയി നീ ശശിലേഖപോൽ എങ്ങോ മറഞ്ഞു ഞാനൊരു മേഘമായ് നിന്നെത്തിരഞ്ഞു ഞാനൊരു മേഘമായ് നിന്നെത്തിരഞ്ഞു (നീ ഒരു മിന്നലായ്) ഈണം വിതുമ്പുന്ന ജീവനുമായി ഈ ദുഃഖഭൂമിയിൽ ഞാൻ ഏകനായി നീ കാനൽ നീരുപോൽ എങ്ങോ മറഞ്ഞു ഞാൻ ഒരു തേങ്ങലായ് നിന്നെത്തിരഞ്ഞു ഞാൻ ഒരു തേങ്ങലായ് നിന്നെത്തിരഞ്ഞു (നീ ഒരു മിന്നലായ്)
Song information
വർഷം: 1967
സംഗീതം: ജി ദേവരാജൻ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: കെ ജെ യേശുദാസ്
വരികൾ: സൂസി
Album: ചിത്രമേള
Explore this song
- Film / album: ചിത്രമേള
- Composer: ജി ദേവരാജൻ
- Lyricist: ശ്രീകുമാരൻ തമ്പി