Malayalam lyrics
�നീയെവിടെ നിൻ നിഴലെവിടെ നിന്നിൽ കാലം നട്ടു വളർത്തിയ നിശ്ശബ്ദ മോഹങ്ങളെവിടെ (നീയെവിടെ--2) ഓർമകൾ തന്നുടെ വിരലുകളാൽ നീ ഓമനിക്കാറുണ്ടോ -- അവയെ ഓമനിക്കാറുണ്ടോ (ഓർമകൾ--2) നെടുവീർപ്പുകളുടെ ചൂടിൽ പൂവുകൾ കരിഞ്ഞിടാറുണ്ടോ-- പൂവുകൾ കരിഞ്ഞിടാറുണ്ടോ (നീയെവിടെ--2) കനവുകൾ പോൽ നാം കണ്ടു - നോവിൻ നിഴലുകൾ പോലെയകന്നു നോവിൻ നിഴലുകൾ പോലെയകന്നു (കനവുകൾ--2) കടമകൾ കെട്ടിയ പടവിൽ വീണു തകർന്നു പോയാ സ്വപ്നം - പാടെ തകർന്നു പോയാ സ്വപ്നം (നീയെവിടെ--2)
Song information
വർഷം: 1967
സംഗീതം: ജി ദേവരാജൻ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: കെ ജെ യേശുദാസ്
വരികൾ: സൂസി
Album: ചിത്രമേള
Explore this song
- Film / album: ചിത്രമേള
- Composer: ജി ദേവരാജൻ
- Lyricist: ശ്രീകുമാരൻ തമ്പി