Malayalam lyrics
മൗനം നിൻ മൊഴിയായ് കാതിൽ നറുമഴയായ് മേലെ മുകിലഴകായ് .. എന്നിൽ കണിമലരായ് നിൻ കാതിൽ പതിയെ കഥകൾ പറയാം എൻ മോഹം മുഴുവനുമിനി ഞാൻ പകരാം എന്നിൽ നീ.. എങ്ങും നീ ആരോ മൂളും കവിതയിലുതിരും സുഖം എന്നിൽ നീ.. എങ്ങും നീ ഓരോ നേരം മനസ്സിതു നുകരും മുഖം ഓ ..... മേലെ വിണ്ണിൽ മഴയിതളായ്.. മണ്ണിൻ മെയ്യിൽ പൊഴിയുമ്പോൾ... ചെറു ചെറു ചിറകായ് വഴിയോരം വെറുതെ അലഞ്ഞീടാൻ നനുനനെ പൊഴിയും കുളിരിൽ നാം ഒഴുകി നിറഞ്ഞീടാൻ... നിൻ കാതിൽ പതിയെ കഥകൾ പറയാം എൻ മോഹം മുഴുവനുമിനി ഞാൻ പകരാം എന്നിൽ നീ.. എങ്ങും നീ ആരോ മൂളും കവിതയിലുതിരും സുഖം എന്നിൽ നീ.. എങ്ങും നീ... ഓരോ നേരം മനസ്സിതു നുകരും മുഖം...
Song details
Music: സയനോര ഫിലിപ്പ്
Film/album: മാംഗല്യം തന്തുനാനേന
- Singer: സയനോര ഫിലിപ്പ്
- Film / album: മാംഗല്യം തന്തുനാനേന
- Composer: സയനോര ഫിലിപ്പ്
- Lyricist: ദിൻ നാഥ് പുത്തഞ്ചേരി