Malayalam lyrics

മിഴി മലരുകൾ ഇളകാതായി...
ഒരുകോടി വർണ്ണങ്ങളെ തലോടി...
ഇതുവരെയറിയാതെ പോയി...
ഏകാന്തമജ്ഞാതമാം ഈ ഭൂമി
എന്നോമൽ സ്വപ്നങ്ങൾ ഇടം വലം നില്പൂ...
കാണാൻ...ആടാൻ...പാടീടുവാൻ...
എന്നോമൽ സ്വപ്നങ്ങൾ ഇടം വലം നില്പൂ...
കാണാൻ...ആടാൻ...പാടീടുവാൻ.....
മഴമുകിലുകൾ താഴെയിറങ്ങി
ആകാശ താരങ്ങളോ തിളങ്ങി...(2)
ഇന്നോളം എന്നുള്ളം പറഞ്ഞതാണെല്ലാം
നേരായ്...നേരേ വന്നീടവേ....
ഇന്നോളം എന്നുള്ളം പറഞ്ഞതാണെല്ലാം...
നേരായ്...നേരേ വന്നീടവേ....
ഒരു പുതുശലഭം പോലെ...
ഈറൻ ഇലച്ചാർ‌ത്തിലെ...കൂടിൽ...
ചിറകുകൾ അഴകോടെ നീർന്നു
ആത്മാവിനാനന്ദമായ് വിടർന്നു
എൻമുന്നിൽ കണ്‍മുന്നിൽ പിറന്നൊരീ ലോകം
അറിയാൻ...കൂടെ പോകാമിനി....
പല വഴികൾ പല നദികൾ തേടി
ജീവന്റെ സൗവർണ്ണമാകും തടങ്ങൾ
കടലുകളിൽ അലനുരകളിലാടി
തീരാത്ത സംഗീതമായ് തുളുമ്പീ....
എന്നെന്നോ പണ്ടെന്നോ വരഞ്ഞതാണുള്ളിൽ
ആരോ....ഏതോ രൂപങ്ങളായ്....

Song video

Watch on YouTube

Song details

വർഷം: 2015

സംഗീതം: ബിജിബാൽ മണിയിൽ

ഗാനരചന: റഫീഖ് അഹമ്മദ്

ഗായകർ: സയനോര ഫിലിപ്പ്

വിശദവിവരങ്ങൾ: ബാലമുരളി

വിഡിയോ: തനൂജ

Album: റാണി പത്മിനി