Malayalam lyrics

മഴനനയും നേരം അരികിലായ് നീയും
കുളിരോർമ്മയായി അകതാരിലെന്നും (2)
അലഞൊറിയും പുഴയും തിരിതെളിയും കാവും
പിരിയാതെ നാംകണ്ട പൊൻ‌കിനാക്കളും (2)
പറയാതെ അറിയാതെ എന്നുള്ളിൽ നീറും കവിതപോൽ
നിറയുമീപ്രണയം
കരതേടും തിരയായ്ഞാൻ തീരുമോ
ഈ ജന്മമെന്നുമെന്നും
(മഴനനയും ... )
മിഴിനീരുപൊഴിയുമീ മഴമേഘമായ് ഞാൻ
കനൽക്കൂട്ടിനുള്ളിൽ എരിയുന്ന ജീവനായ് (2)
കാലമേ സാക്ഷിനീ നോവിലേ മോഹമേ
വിറയാർന്ന കൈകളിൽ ചേർന്നുനിൽക്കാം
നീയെന്നിൽ പൂക്കുന്ന പനിനീർദളങ്ങളായെന്നും
അറിയാതെ .. അറിയാതെ നാമൊന്നുപോലെ
(മഴനനയും ... )

Song details

Music: ഋത്വിക് എസ് ചന്ദ്

Film/album: നാലാം നദി

Song video

Watch on YouTube

Song video

Watch on YouTube