Malayalam lyrics

കൃഷ്ണ കൃഷ്ണാ മുരളീധരാ കൃഷ്ണാ..

ഹരേ രാമാ ഹരേ രാമ രാമ രാമ ഹരേ ഹരേ

ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

മയില്‍പ്പീലി മുടി ചൂടും മുകിൽവർണ്ണാ ഗുരുവായൂർ

മതിലകത്തൊളി ചിന്നും മണിവിളക്കേ (2)

അവിടത്തെ തിരുമുൻപിൽ അടിയറ വെയ്ക്കാനെന്നും

ഒരു തുലാഭാരവുമായ് അടിയൻ നില്പ്പൂ

കനകമല്ലല്ലോ നല്ല കദളീഫലമല്ലല്ലോ

കരളിലെ നൊമ്പരത്തിൻ ഭാരമല്ലോ (2)

കരളിലെ നൊമ്പരത്തിൻ ഭാരമല്ലോ

മയില്‍പ്പീലി മുടി ചൂടും മുകിൽവർണ്ണാ ഗുരുവായൂർ

മതിലകത്തൊളി ചിന്നും മണിവിളക്കേ

ഹരേ രാമാ ഹരേ രാമ രാമ രാമ ഹരേ ഹരേ

ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഒരു പിടിയവിലുമായ് വഴിയേറെ നടന്നെത്തും

കറയറ്റ വിശ്വാസത്തിൽ കനിഞ്ഞവനേ (2)

മിഴിനീരിലലിയാതെ നിറയുമെൻ ദുഃഖമെല്ലാം (2)

അവിടുന്നല്ലാതെ വേറെയാരറിവാൻ

മയില്‍പ്പീലി മുടി ചൂടും മുകിൽവർണ്ണാ ഗുരുവായൂർ

മതിലകത്തൊളി ചിന്നും മണിവിളക്കേ

അവിടത്തെ തിരുമുൻപിൽ അടിയറ വെയ്ക്കാനെന്നും

ഒരു തുലാഭാരവുമായ് അടിയൻ നില്പ്പൂ

കനകമല്ലല്ലോ നല്ല കദളീഫലമല്ലല്ലോ

കരളിലെ നൊമ്പരത്തിൻ ഭാരമല്ലോ

കരളിലെ നൊമ്പരത്തിൻ ഭാരമല്ലോ

മയില്‍പ്പീലി മുടി ചൂടും മുകിൽവർണ്ണാ ഗുരുവായൂർ

മതിലകത്തൊളി ചിന്നും മണിവിളക്കേ

ഹരേ രാമാ ഹരേ രാമ രാമ രാമ ഹരേ ഹരേ

ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമാ ഹരേ രാമ രാമ രാമ ഹരേ ഹരേ

ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: ഓ എന്‍ വി കുറുപ്പ്

ഗായകര്‍: എം ജി ശ്രീകുമാര്‍, കോറസ്

വര്‍ഗ്ഗീകരണം: റേഡിയോ

വരികൾ: ജിജാ സുബ്രമണ്യന്‍

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song