Malayalam lyrics

മണിപ്പിറാവേ നിന്റെ കളിത്തോഴനിന്നു രാത്രി

കണിക്കൊന്ന പൂങ്കവിളിൽ കൈവിരലാൽ

മുദ്രകൾ കുത്തും

മണിദീപം ഞാൻ കെടുത്തും മാറി മാറി ഞാനൊളിക്കും

നാണിച്ചു നഖം കടിച്ചു കോണിൽ ഞാൻ പോയിരിക്കും

അല്ലിമലർക്കിളി നിൻ വെള്ളിവള കിലുങ്ങും അപ്പോൾ

നിന്നെയവൻ പിടിക്കും

പിന്നിൽ നിന്നും കണ്ണുകൾ പൊത്തും

തട്ടിമാറ്റി ഞാനോടും പട്ടുവിരിക്കുള്ളിലൊളിക്കും

മട്ടുമാറി ഞാൻ കിടക്കും കള്ളയുറക്കം നടിക്കും

കണ്ടുലയും താമരയിങ്കൽ വണ്ടിനെപ്പോൽ പാറിയെത്തും

സുന്ദരനാം മാരൻ നിന്നെ ചുണ്ടു കൊണ്ടു നിന്നെയുണർത്തും

Song information

വര്‍ഷം: 1977

സംഗീതം: എം എസ്‌ ബാബുരാജ്‌

ഗാനരചന: പി ഭാസ്കരന്‍

ഗായകര്‍: വാണി ജയറാം, എല്‍ ആര്‍ ഈശ്വരി

അഭിനേതാക്കള്‍: വിജയലളിത, സാധന

വിശദവിവരങ്ങള്‍: വാമദേവൻ

വിഡിയോ: ഗാനസ്നേഹി

Album: യത്തീം

Explore this song