Malayalam lyrics

മലരേ ഇതളുകൾ വാടുന്നോ
മിഴിയിൽ മഴമുകിൽ മൂടുന്നോ
താനേ അറിയാതൊരു പകലിൻ
അരുതാതൊരു വെയിലിൽ സ്വയമുരുകി
ചുടുനോവിൻ നേരായ് നീ
മുറിവുകളൊഴിയാതെ
മറുമൊഴിയൊഴുകാതെ
ശിലയായ് നെഞ്ചിലുറയും നേരം നീ തളരുകയോ....
കനവുകൾ പാതി വഴിയിൽ പിടയുകയോ
മറവിയിലൊരു പിടി മോഹം എവിടെ
ഇനി അകലുകയോ
ചെങ്കനലെഴുമിരുളിൽ നീയേ
സങ്കടക്കടൽ നീന്തിയതാരറിയാൻ
കണ്ണീർ മഴയിൽ എങ്ങോ വരെ ഏകയായ് അകലെ
തെരുതെരെ ഓർമ്മകളിനി നിന്നിൽ
തിരികെ വരുന്നോ പിരിയാതെ
ഒരു തുണ നിഴലായ്....
ഒരു തണൽ മരമായ്.... ഉയിരിൻ മേലാകെ
അകമേ...അകമേ വീണുടയും മനസ്സേ നീ തേടുന്നുവോ
വെൺ തീരങ്ങൾ കാണാദൂരെ ഒരേ നിഴൽ പടരുന്നോ
അതേ അഴൽ തുടരുന്നോ

Song details

വര്‍ഷം: 2026

സംഗീതം: ജേക്സ് ബിജോയ്

ഗാനരചന: ജോ പോൾ

ഗായകര്‍: ശ്രുതി ശിവദാസ്

അഭിനേതാക്കള്‍: വിസ്മയ മോഹൻലാൽ

വിശദവിവരങ്ങള്‍: അജയ് മേനോൻ

വിഡിയോ: ഗാനസ്നേഹി

Album: തുടക്കം