Malayalam lyrics

മദനന്റെ കൊട്ടാരം തേടി പോകുന്ന

മണിപ്പിറാവുകളെ ഇണപ്പിറാവുകളെ

മദനന്റെ കൊട്ടാരം തേടി പോകുന്ന

മണിപ്പിറാവുകളെ ഇണപ്പിറാവുകളെ

മധുരക്കിനാവുകള്‍ പൂവിട്ട താഴ്വരക്ക്

ഇവിടെ നിന്നെന്തു ദൂരം

മധുരക്കിനാവുകള്‍ പൂവിട്ട താഴ്വരക്ക്

ഇവിടെ നിന്നെന്തു ദൂരം

എങ്ങോ മനസ്സിന്റെ സ്വപ്ന തീരം

റംസാന്‍ ചന്ദ്രിക പൂക്കുട നിവര്‍ത്തുന്ന

രുക്സാനാമണി മുകിലുകള്‍ വിരിയുന്ന

പൂമാനത്തോ ഭൂമിയിലോ

പവിഴ ചിറകുള്ള പനിനീര്‍ കടലിനു

പവിഴ ചിറകുള്ള പനിനീര്‍ കടലിനും

അക്കരെയോ ഇക്കരെയോ

ലാഹിലാഹ ഇല്ലല്ലഹ്

മുഹമ്മദ്‌ റസൂലുള്ള

ലാഹിലാഹ ഇല്ലല്ലഹ്

മുഹമ്മദ്‌ റസൂലുള്ള

മദനന്റെ കൊട്ടാരം തേടി പോകുന്ന

മണിപ്പിറാവുകളെ ഇണപ്പിറാവുകളെ

പകല്‍ക്കിളിക്കിണയായ് ഇരവിനെ കിട്ടിയ

പറുദീസക്കെന്ത് ദൂരം

പകല്‍ക്കിളിക്കിണയായ് ഇരവിനെ കിട്ടിയ

പറുദീസക്കെന്ത് ദൂരം

ഇനിയും പറന്നെത്താന്‍ എത്ര നേരം

രോമാഞ്ചക്കുളിര്‍ പീലിപ്പൂ വിടര്‍ത്തുന്ന

റോസാമലര്‍ കൊണ്ട് പൂമ്പട്ടു പുതയ്ക്കുന്ന

മോഹങ്ങളേ മുകുളങ്ങളെ

മനസ്സ് കൊതിക്കുന്ന മായാ വസന്തങ്ങള്‍

അകലുകയോ അടുക്കുകയോ

ലാഹിലാഹ ഇല്ലല്ലഹ്

മുഹമ്മദ്‌ റസൂലുള്ള

ലാഹിലാഹ ഇല്ലല്ലഹ്

മുഹമ്മദ്‌ റസൂലുള്ള

മദനന്റെ കൊട്ടാരം തേടി പോകുന്ന

മണിപ്പിറാവുകളെ ഇണപ്പിറാവുകളെ

മദനന്റെ കൊട്ടാരം തേടി പോകുന്ന

മണിപ്പിറാവുകളെ ഇണപ്പിറാവുകളെ

Song information

വര്‍ഷം: 1986

സംഗീതം: കണ്ണൂര്‍ രാജന്‍

ഗാനരചന: പാപ്പനംകോട് ലക്ഷ്മണന്‍

ഗായകര്‍: പി ജയചന്ദ്രൻ, കോറസ്

അഭിനേതാക്കള്‍: Bahadur

വരികൾ: പ്രീതി ഉണ്ണികൃഷ്ണന്‍

Album: സുരഭീ യാമങ്ങള്‍

Explore this song