Malayalam lyrics
ലലല ലലല.......... മായാത്ത മാരിവില്ലിതാ ആയിരം വസന്തമിങ്ങിതാ ആകാശമണ്ഡലങ്ങളില്‍ നീഹാരമാലയൂര്‍ന്നിതാ പൂഞ്ചോലയില്‍ കുരുന്നു ചങ്ങാലികള്‍ പാടുമീവേളയില്‍ ശ്യാമലാവണ്യമാം താലവൃന്ദങ്ങള്‍ മുത്തണിഞ്ഞിതാ മായാത്ത മാരിവില്ലിതാ.......... ഈകൈകളില്‍ കാലമേ നീ നലം കൊണ്ടവര്‍ണ്ണത്താലം നല്‍കവേ പാഴ്മുളയിലെ സ്വപ്നസല്ലാപമായ് നിന്റെ മൌനം മൂളിപ്പെയ്യവേ കുടവട്ടപ്പാടിലായ് സ്വര്‍ഗ്ഗം നിറഞ്ഞൊഴുകീ മലവാരം നീളെയീകുങ്കുമം ഉതിര്‍പ്പൂക്കളായ് നീ നിറച്ചുവാ തൂ... രൂ... രൂ..... ആകാശമണ്ഡലങ്ങളില്‍ ............ ഈ വേദിയില്‍ മൂകസന്ദേശമായ് എന്നി- ലീണം തൂകും തെന്നലേ പൂമൈനതന്‍ കാതിലെന്നുള്ളിലെ സ്നേഹഗാനോന്മാദം പകരുമോ? മുക്കുറ്റിപ്പന്തലില്‍ കുളിരാര്‍ന്നുവന്നാലും (2) ഉദയത്തിന്‍ നാളമേ എന്നുമെന്‍ മനസ്സിന്റെ ദീപംതെളിച്ചുതാ ... വാ... വാ... വാ മായാത്ത മാരിവില്ലിതാ...........
Song information
വര്‍ഷം: 1991
സംഗീതം: ഔസേപ്പച്ചൻ
ഗാനരചന: കൈതപ്രം
ഗായകര്‍: എം ജി ശ്രീകുമാര്‍, കെ എസ് ചിത്ര
അഭിനേതാക്കള്‍: അശോകന്‍, അമല, മോഹന്‍ലാല്‍, സുകുമാരി
വിശദവിവരങ്ങള്‍: Hamzakutty
വിഡിയോ: ഗാനസ്നേഹി
Album: ഉള്ളടക്കം
Explore this song
- Singer: എം ജി ശ്രീകുമാര്‍
- Singer: കെ എസ് ചിത്ര
- Film / album: ഉള്ളടക്കം
- Composer: ഔസേപ്പച്ചൻ
- Lyricist: കൈതപ്രം