Malayalam lyrics

കുപ്പയിലും പൊൻവിളയും

കുംഭമഴക്കുളിരുകളിൽ

പുറവേറി തറിയോളം

നിറയും കായ്കറി വല്ലികൾ

തിറയാട്ടം തുടരട്ടേ...തുടരട്ടേ...

(കുപ്പയിലും....)

മലമകളും മക്കളുമായ്

ശിവരാത്രികൾ നോൽക്കുമ്പോൾ...(2)

കടലലകൾ രാക്കിളികളും

ഓംകാര ശ്രുതിമൂളും

ഓംകാര ശ്രുതിമൂളും...

(കുപ്പയിലും....)

പുലർവേളകൾ കളമെഴുതും

മലയാളത്തിരുമുറ്റത്തില്ലം നിറ വല്ലം നിറ

നിറപൊലിയായ് പൊലിനിറയും

മേളപ്പാട്ടുയരട്ടെ....

കുംഭപ്പൂ കൊയ്ത്തുകളിൽ

(കുപ്പയിലും....)

Song information

സംഗീതം: അയിരൂര്‍ സദാശിവന്‍

ഗാനരചന: കല്ലിയൂർ മധു

ഗായകര്‍: കല്ലറ ഗോപൻ

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song