Malayalam lyrics

അളക്കുവാനാകുമോ

ആഴിതൻ ആഴവും പേമാരിതൻ തുള്ളിയും

സൂര്യ ചന്ദ്ര താരാഗണങ്ങളും...

വിണ്ണിലെ... വിസ്മയ സത്യവും

അളക്കുവാനാകുമോ..

തരുക്കൾ പൂക്കാതെ.. ഋതുക്കൾ പോകുമ്പോൾ

തരുക്കൾ പൂക്കാതെ.. ഋതുക്കൾ പോകുമ്പോൾ

വനസ്ഥലി വന്ധ്യയായ് മാറുന്നൂ

പുളകമാർന്നൊഴുകിയ.. പുഴകൾ മരിക്കുന്നു

സൈകതം ഇന്നു... കേഴുന്നു...

ജലവേണി നര വീണു ജലരേഖയായ് മാറും

വറുതിയിൽ എരിയുന്നു.. മണ്ണും ആകാശവും

കുളിർമഴ കുംഭങ്ങളേന്തട്ടെ... മേഘങ്ങൾ...

പുതുമന്ദഹാസമായ് വിടരട്ടെ... പൂവുകൾ...

വിടരട്ടെ... പൂവുകൾ...

അളക്കുവാനാകുമോ...

ആഴിതൻ ആഴവും.. പേമാരിതൻ തുള്ളിയും

സൂര്യ ചന്ദ്ര താരാഗണങ്ങളും

വിണ്ണിലെ.. വിസ്മയ സത്യവും

അളക്കുവാനാകുമോ...

Song information

Music: കല്ലറ ഗോപൻ

Lyricist: ഷീല പോൾ

Singer: വർഷ ഹരിദാസ്

Film/album: കിണർ

Explore this song