Malayalam lyrics
കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ കൂട്ടിനു മിന്നാമിന്നീ വാ മഞ്ഞു വീഴും കാട്ടിനുള്ളിൽ ഇത്തിരിച്ചൂട്ടും കൊണ്ടേ വാ കുന്നിറങ്ങി കൂടെവരും കുളിർവെണ്ണിലാവേ കുഞ്ഞുമണി ചെപ്പിൽ നീ കളഭം തായോ (കുഞ്ഞുറങ്ങും...) ഇത്തിരിപ്പൂവേ വാ പൊട്ടു കുത്താൻ വാ വാ ഇളനീർ കുളിരു കൊഞ്ചലായ് വാ കണ്‍നിറയെ പൂമൂടും ഉണ്ണി പൂങ്കിനാവോ ചുണ്ടിലിന്നീ പുഞ്ചിരിപൂവായ് ഓ...(കുഞ്ഞുറങ്ങും...) പച്ചിലപ്പട്ടിലൊരു കൊച്ചുവാൽക്കണ്ണാടി അതിൽ നീ വരുമോ നീ അമ്പിളിമാമാ കന്നിമണ്ണു കാഴ്ച വെയ്ക്കും കൊന്ന മലർക്കണിയോ എൻ മനസ്സിൽ പെയ്തനിലാവോ ഓ...(കുഞ്ഞുറങ്ങും...)
Song video
Song details
Music: മോഹൻ സിത്താര
Film/album: പൊന്നുച്ചാമി
- Singer: എം ജി ശ്രീകുമാർ
- Film / album: പൊന്നുച്ചാമി
- Composer: മോഹൻ സിത്താര
- Lyricist: ഒ എൻ വി കുറുപ്പ്