Malayalam lyrics
കുക്കു കുക്കു കുയിലേ കുക്കു കുക്കു കുയിലേ എന്റെ കൈ നോക്കുമോ ആരും കാണാതെന്നോടൊരു കാര്യമോതുമോ കുക്കു കുക്കു കുയിലേ എന്റെ കൈ നോക്കുമോ ആരും കാണാതെന്നോടൊരു കാര്യമോതുമോ അവൾ ആരെന്നുചൊല്ലുമോ നീ ചൊല്ലുമോ അനുരാഗരാജയോഗമൊന്നു നീയോതുമോ നീ പാടുമോ കുക്കു കുക്കു കുയിലേ എന്റെ കൈ നോക്കുമോ ആരും കാണാതെന്നോടൊരു കാര്യമോതുമോ തരാ രാ രാ.. കണ്ണുകൾ കഥ പറഞ്ഞാൽ എന്തു തോന്നുമോ? പാതിമറഞ്ഞെന്നെക്കണ്ടാൽ എന്തു തോന്നുമോ മുന്നിൽ നിന്നു പുഞ്ചിരിച്ചാൽ എന്തു തോന്നുമോ മെല്ലെയൊന്ന് ചേർന്നു നിന്നാൽ എന്തു തോന്നുമോ അവളൊന്നു മിണ്ടുമെങ്കിൽ അലതല്ലുമെന്റെ സ്നേഹം അവളൊന്ന്തേടുമെങ്കിൽ കൊതിതുള്ളുമെന്റെ മോഹം സുഖമഴയേ ഞാൻ രോമാഞ്ചാമാകും കുക്കു കുക്കു കുയിലേ എന്റെ കൈ നോക്കുമോ ആരും കാണാതെന്നോടൊരു കാര്യമോതുമോ ആ.. ആ.. ആ.. ആ.. ജാതിമല്ലിപ്പൂവേ നീയൊരു ചെണ്ടു നൽകുമോ? മഴവിൽ തോഴീ നീയൊരു കോടി നൽകുമോ? നാലുമണിക്കാറ്റേ ചെമ്പടമേളം നൽകുമോ പൊന്മാനത്തുമ്പീ നീയൊരു താലി നൽകുമോ ഒരു മന്ത്രകോടിവേണം കണിമുല്ലപ്പന്തൽവേണം സ്വരരാഗധാരവേണം മലർ മോഹശയ്യ വേണം ഇനിയെന്റെ രാവുകളിൽ ചന്ദ്രിക വേണം കുക്കു കുക്കു കുയിലേ എന്റെ കൈ നോക്കുമോ ആരും കാണാതെന്നോടൊരു കാര്യമോതുമോ അവൾ ആരെന്നുചൊല്ലുമോ നീ ചൊല്ലുമോ അനുരാഗരാജയോഗമൊന്നു നീയോതുമോ നീ പാടുമോ കുക്കു കുക്കു കുയിലേ എന്റെ കൈ നോക്കുമോ ആരും കാണാതെന്നോടൊരു കാര്യമോതുമോ
Song video
Song details
Music: മോഹൻ സിത്താര
Film/album: നക്ഷത്രങ്ങൾ പറയാതിരുന്നത്
- Singer: എം ജി ശ്രീകുമാർ
- Film / album: നക്ഷത്രങ്ങൾ പറയാതിരുന്നത്
- Composer: മോഹൻ സിത്താര
- Lyricist: കൈതപ്രം