Malayalam lyrics

കിളിമൊഴിയലസം പാടിയിരുന്നൊരു

മധുരമനോഹര ഗാനം...(2)

ഹൃദയം തഴുകിയ പൂവൽ സ്മൃതികൾ

അലിയും മാസ്മര ഗാനം....

(ഹൃദയം തഴുകിയ...)

കിളിമൊഴിയലസം പാടിയിരുന്നൊരു

മധുരമനോഹര ഗാനം...

ഒഴുകിവരും ചെറു തെന്നലിലതിനൊരു

കുറുനിരയേകിയ താളം...(2)

പുളകിത പദസരമണികളിണങ്ങിയ

കാലിണ നെയ്തൊരു മേളം...

(കിളിമൊഴിയലസം....)

മിഴിയിടയും നിമിഷങ്ങളിലവളുടെ

കവിളിണ പൂകിയ നാണം...(2)

കരിമിഴിപുരിക്കുഴൽ ഇവയറിയാതൊരു

കാവ്യമതെന്തിനു വേണം...

(കിളിമൊഴിയലസം....)

Song information

സംഗീതം: കെ പി ഉദയഭാനു

ഗാനരചന: ബിച്ചു തിരുമല

ഗായകര്‍: കല്ലറ ഗോപൻ

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

വിഡിയോ: വാമദേവൻ

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song