Malayalam lyrics
കാവലായ് ഒരാള് കരി കണ്ണ് കൊണ്ട് പാറ് കാലമെന്ന വൻ കടൽ അത് വാണിടുന്ന സ്രാവ് അന്ധകാര കാട് അതിലാണവൻ്റെ ദ്വീപ് ചോര കൊണ്ട് കൂറ് വിധി ഏറ്റുവാങ്ങി ഖലീഫാ നിന്നുടെ നീതി ഖലീഫാ നിന്നുടെ രീതി പറക്കും നീയൊരു ഭീതി ഖലീഫാ നിന്നുടെ നീതി ജനാബേ നീ അധികാരി ജ്വലിക്കും കണ്ണിലെ അഗ്നി ജയിക്കാൻ പോണൊരു വാശി ഖലീഫാ നിൻ വരവായി ചുവടെ രണഭൂമി മുകളിൽ മഴക്കാറ് നരകമിത് ചൂടും കറുത്ത തലപ്പാവ് എരിയും മരുഭൂവിൽ തെളിയും വെളിപാട് തിരയും ഒരു ദൂരം തടിയും മടിതാണ്ടി നരനായ് മണ്ണിൽ പിറന്ന നിമിഷം തന്നെ പൊരുതി തുടങ്ങി ഏഴുകടല് കടന്നു ചെന്ന് രണമായ് കാതിൽ ഇരമ്പും നിലച്ചു കർമ്മഫലവും കുലച്ചു ഭരിച്ചു കുരുതിക്കളങ്ങൾ ചുരികക്ക് ചുടുചോര തിരുമധുരം ഇടക്ക് കടല് കടന്ന് പടവിരുന്ന് വരും അപ്പോ നിൻ മിഴികളിൽ വിറകൊള്ളും മരണഭയം നിൻ അധരങ്ങളിൽ അലയടിക്കും തിരുവചനം ഇന്ന് കൊട്ടാരക്കെട്ടിൻ വട്ടത്തിൽ പട്ടാള പാറാവിൻ ചട്ടം തൻ്റേടം കാട്ടാൻ മിറ്റത്ത് തെമ്മാടി താറാവിൻ പറ്റം ധിക്കാരം കാട്ടും മച്ചാനും മാളോര് പാതാളത്തെത്തും മുങ്ങാം കുഴിയിട്ടോ കട്ടായം ഒറ്റാളിൽ പെട്ടാൽ അത്താഴം തുടക്കം കുറിച്ചതൊട്ടു കുലുക്കം തട്ടിയിട്ടില്ല തിടുക്കം പിടിച്ചു തളർത്തിയ തൊന്നു കുലക്കില്ല
തിളപ്പും തരിപ്പും അറിയിക്കാൻ ചിലർ മടിക്കില്ല നുരയും പതയും നുരയ്ക്കും കുടിക്കും കടിക്കില്ല ദുഷിച്ച നരകൾ വരച്ച വരക്ക് കുറുകേ ഞാൻ ഉറുമി മുറുക്കി പിടിച്ചുഴറ്റി കുടിക്കയായ് കിടപ്പും ഇടിപ്പും നിലയ്ക്കും നിമിഷം വരെ ഒരു കിടക്ക വിരിപ്പിൻ സുഖവും എനിക്ക് രസിക്കില്ല കാണാൻ നിന്നെ പാകമാക്കും കളിക്കാൻ മുട്ടല്ലേ പിച്ചവെച്ച കളിയല്ല മച്ചാൻ ഒട്ടല്ലേ ഇന്നല്ല വന്നള്ളായി പറഞ്ഞിട്ടല്ലേ ആളെ കണ്ടാൽ പറയിനി പത്തേ പത്തല്ലേ കാണാൻ നിന്നാൽ പാകമാകും കളിക്കാൻ മുട്ടല്ലേ പിച്ചവെച്ച കളിയല്ല മച്ചാൻ ഒട്ടല്ലേ ഇന്നല്ല വന്നള്ളായി പറഞ്ഞിട്ടല്ലേ ആളെ കണ്ടാൽ പറയിനി പത്തേ പത്തല്ലേ ആ നെഞ്ചില് കെട്ടിയ ചങ്ങല പൊട്ടണ കണ്ണട തെല്ലിട വെട്ടല്ലേ മട്ടില് മട്ടില് മപ്പടി കിട്ടണ് മുട്ടടി മുട്ടടി ഞെട്ടല്ലേ പാട്ടിന് വിട്ടൊരു എട്ടടി വീരനെ കൊത്തണ മട്ടില് മുട്ടല്ലേ അത്തരം എത്തറ മന്തറ തന്തറ വിദ്യകൾ ഇപ്പടി കാട്ടല്ലേ നെഞ്ചിലു കെട്ടിയ ചങ്ങല പൊട്ടണ് കണ്ണിട തെല്ലിട വെട്ടല്ലേ മട്ടില് മട്ടില് മപ്പടി കിട്ടണ് മുട്ടടി മുട്ടടി ഞെട്ടല്ലേ പാട്ടിന് വിട്ടൊരു എട്ടടി വീരനെ കൊത്തണ മട്ടില് മുട്ടല്ലേ അത്തരം എത്തറ മന്തറ തന്തറ വിദ്യകൾ ഇപ്പടി കാട്ടല്ലേ
Song information
വര്‍ഷം: 2026
സംഗീതം: എം എച്ച് ആർ
ഗാനരചന: വിനായക് ശശികുമാർ, എം എച്ച് ആർ, എം സി കൂപ്പർ
ഗായകര്‍: എം എച്ച് ആർ, ആന്റണി ദാസൻ
വിശദവിവരങ്ങള്‍: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: ഖലീഫ
Explore this song
- Singer: എം എച്ച് ആർ
- Singer: ആന്റണി ദാസൻ
- Film / album: ഖലീഫ
- Composer: എം എച്ച് ആർ
- Lyricist: വിനായക് ശശികുമാർ
- Lyricist: എം എച്ച് ആർ
- Lyricist: എം സി കൂപ്പർ