Malayalam lyrics

കേതകിസുമങ്ങൾ സുഗന്ധം ചൊരിയും

കേളീഗൃഹമിതു വൃന്ദാവനം രാസ

കേളീഗൃഹമിതു വൃന്ദാവനം

ശാരദരാവുകൾ ശയ്യ വിരിക്കും

കേളീവനമിത് വൃന്ദാവനം രാസ

കേളീവനമിതു വൃന്ദാവനം

(കേതകിസുമങ്ങൾ..)

ചന്ദനപൂവുകൾ ചൂടി വാനം

ചന്ദ്രമദ ചാന്തു ചാർത്തി (2)

ശ്യാമവനങ്ങളിലഖിലം നന്ദനഗീതമുണർന്നു നിറഞ്ഞു

കളലളിതം കമനീയം കളിവനമിതു രമണീയം (2)

(കേതകിസുമങ്ങൾ..)

തങ്കത്തിരകളിളക്കി യമുന

മെല്ലെച്ചിലങ്കയണിഞ്ഞു (2)

ഹൃദയദലങ്ങളിലാകെ അമൃതം പെയ്തു നിറഞ്ഞു കവിഞ്ഞു

കളലളിതം കമനീയം കളിവനമിതു രമണീയം (2)

(കേതകിസുമങ്ങൾ..)

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: മഹാദേവൻ തമ്പി

ഗായകര്‍: എം ജി ശ്രീകുമാര്‍

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: വാമദേവൻ

വിഡിയോ: സുഭാഷ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song