Malayalam lyrics
കനകപ്രതീക്ഷതന്‍ കണിമലര്‍താലത്തില്‍ കല്യാണപൂവുമായ് നിന്നവളേ കതിരണിച്ചിറകറ്റു മോഹങ്ങള്‍ വീഴുമ്പോള്‍ കരയാന്‍ പോലും മറന്നവളേ വിധിയുടെ വില്‍പ്പനശാലയില്‍ നീയൊരു വിളയാട്ടുബൊമ്മയായ് തീര്‍ന്നുവല്ലോ(വിധിയുടെ) വിരഹക്കിടാവിന്നു കൊണ്ടുനടക്കുവാന്‍ വിധിനിന്നെ വിലപേശി വിറ്റുവല്ലോ (കനകപ്രതീക്ഷ...) അമൃതനീര്‍പൊയ്കതന്‍ തീരത്തു നിന്നാലും അതിദാഹം തീരാത്ത വേഴാമ്പല്‍ നീ എരിയും നിന്നാത്മാവിന്നധരം നനയ്ക്കുവാന്‍ ഇനിയെന്നാ വര്‍ഷാശ്രു വന്നു ചേരും? (കനകപ്രതീക്ഷ...)
Song information
വര്‍ഷം: 1968
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകര്‍: പി സുശീല
അഭിനേതാക്കള്‍: ശാരദ, അംബിക സുകുമാരൻ
വിശദവിവരങ്ങള്‍: Sunish
വിഡിയോ: ഗാനസ്നേഹി
Album: മിടുമിടുക്കി
Explore this song
- Singer: പി സുശീല
- Film / album: മിടുമിടുക്കി
- Composer: എം എസ് ബാബുരാജ്
- Lyricist: ശ്രീകുമാരൻ തമ്പി