Malayalam lyrics
കാതോരം കവിത മൂളും കാണാക്കാറ്റിൻ തണുവേൽക്കേ.. പനിനീരിൻ നനവ് പോലെ തോരാമഴ തൻ കുളിരേൽക്കേ മനസ്സിനുള്ളിൽ പതിയെ വീണ്ടും പഴയ ബാല്യം പൂക്കുന്നു.. മനസ്സിനുള്ളിൽ പതിയെ വീണ്ടും പഴയ ബാല്യം പൂക്കുന്നു... (കാതോരം... ) ലോകാധിപാ കാന്താ കരുണാലയമേ വാഴ്ക.. ഉണ്ണിയായ് ഞാനമ്മേ നിൻ നെഞ്ചിൽ ചായുമ്പോൾ പൂമ്പാലമൃതം നല്കുന്നു.. ഓമനത്തിങ്കൾ കിടാവോ... ആരീരോ.. പിച്ച വയ്ക്കാനായുമ്പോൾ മണ്ണിൽ വീഴുമ്പോൾ പിന്നിൽ താങ്ങായ് നില്ക്കുന്നു.. നാവിൻ തുമ്പിലേതോ പുണ്യം നാമക്ഷരമായ് വിടരുന്നു.. (നാവിൻ.. ) (കാതോരം... ) കണ്ണനായ് ഞാനമ്മേ കണ്ണിൽ പൂക്കുമ്പോൾ തൂവെണ്ണയുമായ് പോരുന്നു.. ഓമനത്തിങ്കൾ കിടാവോ... ങ്ങും.. പീലി ചൂടും പൂമെയ്യിൽ ചാർത്താൻ നീയെന്നും പീതാംബരമായ് മാറുന്നു താനേ എന്റെ മാറിൽ ചേർന്നു ശ്രീവത്സം പോൽ ഉതിരുന്നു.. (താനേ.. ) (കാതോരം... )
Song information
സംഗീതം: എം ജി രാധാകൃഷ്ണന്‍
ഗാനരചന: ബിച്ചു തിരുമല
ഗായകര്‍: എം ജി ശ്രീകുമാര്‍
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: mgs.krishn
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: എം ജി ശ്രീകുമാര്‍
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: എം ജി രാധാകൃഷ്ണന്‍
- Lyricist: ബിച്ചു തിരുമല