Malayalam lyrics

ഇഷ്ടങ്ങൾ ഒക്കെയും ദുഃഖങ്ങളാകുന്ന
സ്വപ്നസഞ്ചാരത്തുരുത്തിൽ
ഒറ്റയ്ക്കിരുന്നു ഞാൻ കാണുന്നതൊക്കെയും സത്യമോ മിഥ്യയോ
സത്യമോ മിഥ്യയോ
ചൊൽ‌വതാരോ ചൊൽ‌വതാരോ
ആരാധനയുടെ സ്നേഹമാല്യങ്ങളാൽ
അർച്ചന ചെയ്തോരുദഗ്ര രൂപം
അർച്ചന ചെയ്തോരുദഗ്ര രൂപം
(ഇഷ്ടങ്ങളൊക്കെയും...)

സ്നേഹവസന്തം കൊതിച്ചൊരു മാനസം
പാഴ് മരുഭൂമിയായ് മാറിയെന്നോ
നിർമ്മലപ്രേമസൂനങ്ങളില്ലാത്തൊരു
വന്യഭൂവെന്നോ പുരുഷചിത്തം
വന്യഭൂവെന്നോ പുരുഷചിത്തം
(ഇഷ്ടങ്ങളൊക്കെയും...)

Song details

Music: ഐസക് തോമസ് കൊട്ടുകാപ്പള്ളി

Film/album: പുണ്യം അഹം