Malayalam lyrics

ഞാൻ കേൾക്കുന്നു നിൻ നാദം
ഞാൻ തേടുന്നു നിൻ പാദം (2)
നിൻ സായൂജ്യമാ സ്നേഹം
ഉയിരിൽ നിറയെ പരമാനന്ദം
ഇന്നുമേ നീ വരൂന്നു
ഹിമമണിഞ്ഞ രാവിൽ ഈ നിലാവിൽ
നീയെന്റെ ജീവന്റെ ലയമല്ലേ
ഞാനെന്റെ നാഥന്റെ ദയവല്ലേ
പിതാവേ...പിതാവേ
പിതാവേ പാടാം ഞാൻ എന്നാത്മ സംഗീതം നീ സ്വീകരിക്കേണമേ
(ഞാൻ കേൾക്കുന്നു നിൻ...)
നീയെന്നും നേരിന്റെ വഴിയല്ലേ
ഞാനിന്നും താതന്റെ കുഞ്ഞല്ലേ (2)
പിതാവേ...പിതാവേ
പിതാവേ ദ്യോവിന്റെ സൗഭാഗ്യം നീ നീട്ടി എന്നെ നയിക്കേണമേ

Song video

Watch on YouTube

Song details

വർഷം: 1998

സംഗീതം: കലവൂർ ബാലൻ

ഗാനരചന: ശരത്‌ വയലാർ

ഗായകർ: കെസ്റ്റർ, കെ എസ് ചിത്ര

അഭിനേതാക്കൾ: ജഗദീഷ്, ചിപ്പി, ജഗതി ശ്രീകുമാർ

വരികൾ: ജിജാ സുബ്രമണ്യൻ

Album: അച്ചാമ്മക്കുട്ടിയുടെ അച്ചായൻ