Malayalam lyrics
ബന്ധൂരെ ..ഏ..ബന്ധൂരെ... രാസനിലാവിനു താരുണ്യം രാവിനു മായിക ഭാവം (രാസ ) മന്ദാകിനിയില്‍ അപ്സര നര്‍ത്തന മോഹന രാഗ തരംഗങ്ങള്‍ നിന്‍ മിഴിയിണയില്‍ ഇതു വരെ ഞാന്‍ കാണാത്ത മാസ്മര ലോകം (രാസനിലാവിനു ) യുഗാന്തരങ്ങളിലൂടെ നാം ഒഴുകുകയാണനുരാഗികളായ് (യുഗാന്തര ) ഋതുസംക്രാന്തിയിലൂടെ നാം തേടിയതാണീ നിമിഷങ്ങള്‍ ഇന്നെന്‍ നിനവിനു മാധുര്യം പകല്ക്കിനാവിനു താളം (രാസനിലാവിനു ) ജീവിതോത്സവമായി എന്‍ ശരകൂടങ്ങള്‍ പൂക്കളമായ് (ജീവിതോത്സവ) നെഞ്ചിലെ അഗ്നികണങ്ങള്‍ മണി- മന്ദാരത്തിലെ മധുകണമായ് ഇന്നെന്‍ മൊഴിയില്‍ നീഹാരം കരളില്‍ സ്വപ്നാരാമം (രാസനിലാവിനു )
Song video
Song details
വർഷം: 1993
സംഗീതം: ബോംബെ രവി
ഗാനരചന: കൈതപ്രം
ഗായകർ: കെ ജെ യേശുദാസ്, കെ എസ് ചിത്ര
രാഗം: ഹിന്ദോളം
ഹിന്ദുസ്ഥാനി രാഗം: മാൽ കൗൺസ്
അഭിനേതാക്കൾ: മമ്മൂട്ടി, ശശികല
വിശദവിവരങ്ങൾ: ആദർശ് കെ ആർ, ദുബായ്
വിഡിയോ: ജയലക്ഷ്മി രവി
Album: പാഥേയം
- Singer: കെ ജെ യേശുദാസ്
- Singer: കെ എസ് ചിത്ര
- Film / album: പാഥേയം
- Composer: ബോംബെ രവി
- Lyricist: കൈതപ്രം