Malayalam lyrics

ഞാൻ കേൾക്കുന്നു നിൻ നാദം
ഞാൻ തേടുന്നു നിൻ പാദം
എൻ സായൂജ്യം ആ സ്നേഹം
ഉയിരിൽ നിറയും പരമാനന്ദം
ഇന്നു മുന്നിൽ നീ വരുന്നു
ഹിമമണിഞ്ഞ രാവിൽ ഈ നിലാവിൽ
(ഞാൻ കേൾക്കുന്നു …)
നീയെന്റെ ജീവന്റെ ലയമല്ലേ
ഞാനെന്റെ നാഥന്റെ ദയവല്ലേ
പിതാവേ...പിതാവേ....
പിതാവേ പാടാം ഞാൻ
എന്നാത്മസംഗീതം നീ സ്വീകരിക്കേണമേ
(ഞാൻ കേൾക്കുന്നു …)
നീ എന്നും നേരിന്റെ വഴിയല്ലേ
ഞാനെന്നും താതന്റെ കുഞ്ഞല്ലേ
പിതാവേ...പിതാവേ....
പിതാവേ ദ്യോവിന്റെ സൗഭാഗ്യമേകി
നീ എന്നെ നയിക്കേണമേ
(ഞാൻ കേൾക്കുന്നു …)

Song details

വർഷം: 1998

സംഗീതം: കലവൂർ ബാലൻ

ഗാനരചന: ശരത്‌ വയലാർ

ഗായകർ: കെ എസ് ചിത്ര, കോറസ്

വിശദവിവരങ്ങൾ: മാമ്പിള്ളി ജോർജ്ജ്

Album: അച്ചാമ്മക്കുട്ടിയുടെ അച്ചായൻ