Malayalam lyrics
ഇമകളിൽ വിരിയും ഈറൻ പൂമുഖം എന്നിൽ നിന്നും മായുമോ എന്നെന്നേയ്ക്കുമായ് തെന്നലേ തെന്നലേ (ഇമകളിൽ.....) പോക്കുവെയിൽ ഈ സായം സന്ധ്യ തന്നിൽ വർണ്ണം വാരി വിതരുന്ന പൊലെ വന്നു നീ ഇമകളിൽ വിരിയും ആശകൾ എന്നിലേക്കു നീയേകുമോ ഓർമ്മകൾ തൻ തലോടലിൽ പൂക്കും മോഹം എങ്ങും സുരഭിലമായ് പ്രതീക്ഷ തൻ തേരിലായ് മുരളിയിലെഴുതും വേള എന്നിലേക്കു നീ ചേരുമോ നിലാമഴയിൽ നിന്നീണം ഏകുമെന്നിൽ ഏതോ സ്വപ്നമാകുന്ന പോലെ വന്നു നീ കഥകളിൽ വിരിയും കൗതുകം എന്നിലേക്കു നീ നൽകുമോ താമര തൻ നീരാടലിൽ കാണും നിന്നിൽ എന്നും തരളിതമാം ഓർമ്മ തൻ മഞ്ചലിൽ തെന്നലിലൊഴുകും രാഗമായ് എന്നിലേക്കു നീ പോരുമോ (ഇമകളിൽ.....)
Song details
വര്ഷം: 2011
സംഗീതം: ഗയസ് ജോൺസൺ
ഗാനരചന: അഫ്സൽ അബ്ദുൾ കരീം, ഷാജി, നൌഫൽ
ഗായകര്: വിധു പ്രതാപ്, ഗായത്രി അശോകൻ
വിശദവിവരങ്ങള്: അനൂപ് അടൂർ
വിഡിയോ: ഗാനസ്നേഹി
Album: കൊരട്ടിപ്പട്ടണം റെയില്വേഗേറ്റ്
- Singer: വിധു പ്രതാപ്
- Singer: ഗായത്രി അശോകൻ
- Film / album: കൊരട്ടിപ്പട്ടണം റെയില്വേഗേറ്റ്
- Composer: ഗയസ് ജോൺസൺ
- Lyricist: അഫ്സൽ അബ്ദുൾ കരീം
- Lyricist: ഷാജി
- Lyricist: നൌഫൽ