Malayalam lyrics
നീലക്കുയിലേ ഓടക്കുഴലൂതി ഊതി വാ മാരിത്തളിരേ പീലിച്ചിറകേറി ഏറി വാ ശ്രീ യദുകുല മധുരിമയിൽ നീ അഴകോട് നിറയാമോ പൂന്തളിരിതൾ ഒഴുകിടുമീ ശ്രീ വനകല തഴുകാമോ ശുഭ രാഗ വേദികയിൽ ഏകനാകുമി- വനാത്മ കാന്തി തരുമോ (നീലക്കുയിലേ) മുരളി മൂളുന്നു ഈണം ഒരു യമുനയാകുന്നു ഗാനം പൂങ്കുയിലേ തരളമാകുന്നു കാലം വനശലഭമാകുന്നു മോഹം തേൻ കുയിലേ നവരസ ഭാവമോടെ ചാരേ വന്നതാരാണു എന്നോമൽ കനവായി പാടീ ശ്രുതി ലോലം (നീലക്കുയിലേ) വിടരുമേകാന്ത താരം ഇതു ഗഗന വാസന്ത യാമം പൂങ്കുയിലേ മദന മഞ്ഞായി മോഹം സുരസുഗതമാകുന്നു കാവ്യം തേൻകുയിലേ ലയപദ താളമോടെ ഓടി വന്നു ആരാരോ സിന്ദൂര കിളിപോലെ പാടീ മധുരാവിൽ (നീലക്കുയിലേ)
Song information
Music: കെ എൽ ശ്രീറാം
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: വിധു പ്രതാപ്
Film/album: മേൽവിലാസം ശരിയാണ്
Explore this song
- Singer: വിധു പ്രതാപ്
- Film / album: മേൽവിലാസം ശരിയാണ്
- Composer: കെ എൽ ശ്രീറാം
- Lyricist: ഗിരീഷ് പുത്തഞ്ചേരി