Malayalam lyrics

തൊട്ടപ്പുറത്തരോ 
തട്ടുന്നേ,മുട്ടുന്നേ 
ചിട്ടപ്പടിക്കാരോ! 
 
കൊന്നപ്പൂപോലെന്തോ 
കണ്ണുമ്മേൽ മഞ്ഞിച്ചേ
കള്ളപ്പംപോലെന്തോ 
ഉള്ളാകെ ചൊള്ളിച്ചേ
 
ഇല്ലില്ലില്ല 
നോക്കിലില്ല വാക്കിലില്ലത് 
ഇല്ലേയില്ല 
മഞ്ഞിലില്ല ,മണ്ണിലില്ലത് 
ഇല്ലാ.ഇല്ലാ 
തന്നിലില്ല , കുഞ്ഞിലില്ല ,കുന്നിലില്ലത് , 
ഇല്ലാ.ഇല്ലാ 
പിന്നിലില്ല, ഇന്നിലില്ലത് ,മുന്നിലില്ലത് 
 
കാലമീ വാതിലിൽ കീറിവെച്ചീ ലോട്ടറി 
 അക്കം പക്കം ആവണേ  
മിച്ചം മെച്ചമാവണേ
അരിച്ചോറ് പോലെ വേവണേ
പൊലിപ്പുള്ള നല്ലനേരവും 
തനിച്ചല്ല ചായവേളകൾ 
ഫലിക്കുന്നു നിൻ നൊവേനകൾ! 
 
കിനാക്കാറ്റിലേറണേ 
ഈ റോക്കെറ്റ് മെല്ലെനെ 
തണുപ്പുള്ള കൗതുകം 
തലയ്ക്കുള്ളിലാവണേ
 
മുള്ളേൽ മുളയ്ക്കൂല
ഉള്ളേലിരിയ്ക്കൂല
കണ്ണേൽ കൊരുക്കൂല്ല  
ആളിലില്ലാലിലില്ലാ 
 
ഇല്ലില്ലില്ല 
രാവിലില്ല ,ലാവിലില്ലത് 
ഇല്ലേയില്ല 
തോനെയില്ല, തോരുകില്ലത് 
ഇല്ലാ.ഇല്ലാ 
തന്നിലില്ല , കുഞ്ഞിലില്ല ,കുന്നിലില്ലത്
ഇല്ലാ.ഇല്ലാ 
പിന്നിലില്ല, ഇന്നിലില്ലത് ,മുന്നിലില്ലത്.
 
തൊട്ടപ്പുറത്തരോ 
തട്ടുന്നേ,മുട്ടുന്നേ 
ചിട്ടപ്പടിക്കാരോ! 
 
കൊന്നപ്പൂപോലെന്തോ 
കണ്ണുമ്മേൽ മഞ്ഞിച്ചേ 
കള്ളപ്പംപോലെന്തോ 
ഉള്ളാകെ ചൊള്ളിച്ചേ
 
ഇല്ലില്ലില്ല 
നോക്കിലില്ല വാക്കിലില്ലത് 
ഇല്ലേയില്ല 
മഞ്ഞിലില്ല ,മണ്ണിലില്ലത്

Song video

Watch on YouTube

Song details

Music: വിഷ്ണു വിജയ്

Film/album: ബെത്ലഹേം കുടുംബ യൂണിറ്റ്