Malayalam lyrics

ചെറുകിളിയുടെ വാനം ചിറകടിയുടെ താളം
പകൽ വന്നുവോ
ഇതുവരെയറിയാതെ പരതിയ വഴി ചാരെ
ഇതാ ജീവിതം
നടവഴികളിലാകെ ആരാമമായ്
വേരറിയാ നോവിൻ പൂക്കാലമായ്
അറിയുകെയറിയാതെ പോയ കാലമേ
ചെറുകിളിയുടെ വാനം ചിറകടിയുടെ താളം
പകൽ വന്നുവോ
നിന്റെ കൂട്ടിലെ കുഞ്ഞുകുമ്പിളിൽ
നിലാവിനാൽ മെനഞ്ഞതെൻ പുതുലോകം
തേനിറമ്പമോ കാട്ടുപൂവിതിൽ
നിറങ്ങൾ ചാറിയ ദലങ്ങൾ ചൂടി വസന്തം
നിന്റെ കൂട്ടിലെ കുഞ്ഞുകുമ്പിളിൽ
നിലാവിനാൽ മെനഞ്ഞതെൻ പുതുലോകം
തേനിറമ്പമോ കാട്ടുപൂവിതിൽ
നിറങ്ങൾ ചാറിയ ദലങ്ങൾ ചൂടി വസന്തം
ഊരാകെ നിന്റെ കൈവിരൽത്തുമ്പിൽ
പോകാനിതാ നാം ശലഭങ്ങളായ്
അണയാനിതേറെ നീ വൈകിയതെന്തേ
ചില്ലു നീറുമായ് മഞ്ഞുകാലമായ്
വിഭാതമായ് പുലർപ്പിറാവുകൾ നീളെ
ആമയങ്ങളോ കാറ്റിറുത്തു പോയ്
പരന്നിറങ്ങിയ പകൽക്കിനാക്കിളി മൂളി
ചായങ്ങളേതോ ചാലിച്ച കാലം
നീ തന്നു വീണ്ടും പോരാതെ ഞാനും
പറയാതെ വന്നെൻ പൂവൽ മേഘമേ
ചെറുകിളിയുടെ വാനം ചിറകടിയുടെ താളം
പകൽ വന്നുവോ
ഇതുവരെയറിയാതെ പരതിയ വഴി ചാരെ
ഇതാ ജീവിതം
നടവഴികളിലാകെ ആരാമമായ്
വേരറിയാ നോവിൻ പൂക്കാലമായ്
അറിയുകെയറിയാതെ പോയ കാലമേ

Song video

Watch on YouTube

Song details

വർഷം: 2025

സംഗീതം: സതീഷ് രാമചന്ദ്രൻ

ഗാനരചന: ബിനോയ്‌ കൃഷ്ണൻ

ഗായകർ: കപിൽ കപിലൻ

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: ദ്വയം