Malayalam lyrics
ഗോവര്‍ദ്ധന ഗിരി കൈയ്യിലുയര്‍ത്തിയ ഗോപകുമാരന്‍ വരുമോ തോഴീ.. കാളിയ മര്‍ദ്ദന നര്‍ത്തനമാടിയ കമനീയാംഗന്‍ വരുമോ തോഴീ.. സാഗര ചുംബനമേറ്റു തളര്‍ന്നു.. സന്ധ്യ നഭസ്സില്‍ മാഞ്ഞുകഴിഞ്ഞു.. നീല നിലാവിന്‍ നിറമാലയുമായ് നിര്‍മ്മല യാമിനി വന്നുകഴിഞ്ഞു.. ചിന്താമലരുകള്‍ മുള്ളുകളായ് നൊന്തുഴലുന്നു മാമക ഹൃദയം പാലും വെണ്ണയും പഴകും മുമ്പേ പങ്കജനേത്രന്‍ വരുമോ തോഴീ..
Song information
വര്‍ഷം: 1971
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകര്‍: എസ് ജാനകി
രാഗം: ചാരുകേശി
വര്‍ഗ്ഗീകരണം: ഡാൻസ് സോങ്ങ്
അഭിനേതാക്കള്‍: വിജയശ്രീ
വിശദവിവരങ്ങള്‍: Krishnachand.K
വിഡിയോ: തനൂജ
Album: മറുനാട്ടില്‍ ഒരു മലയാളി
Explore this song
- Singer: എസ് ജാനകി
- Film / album: മറുനാട്ടില്‍ ഒരു മലയാളി
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: ശ്രീകുമാരൻ തമ്പി