Malayalam lyrics

മതമേതായാലും രക്തം ചുവപ്പല്ലയോ
ജനനത്തിനുത്തരൻ മൃതിയല്ലയോ
സത്യം വ്യഥയല്ലയോ
സുഖം കഥയല്ലയോ
ഭൂമിയിൽ...
മുസൽമാനും ഹിന്ദുവും ക്രിസ്ത്യാനിയും
ഈ പുണ്യഭൂമിതൻ സന്താനങ്ങൾ
ഉയിരേകും വായുവും
വഴികാട്ടും വാനവും
ഏവർക്കുമൊന്നല്ലയോ
ആപത്തിൽ നാമൊത്തു ചേർന്നീടണം
നാമെല്ലാം ഭ്രാതാക്കളെന്നോർത്തീടണം
മാതാവിൻ ജീവനായ് നാം രക്തം ചൊരിയേണം
സ്നേഹത്തിൻ വഴിയേ മതം

Song information

വര്‍ഷം: 1982

സംഗീതം: ശ്യാം

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകര്‍: കെ ജെ യേശുദാസ്

വരികൾ: ജയലക്ഷ്മി രവി, ജിജാ സുബ്രമണ്യന്‍

യൂട്യൂബ് ഓഡിയോ: രാല രാജൻ

Album: ജോൺ ജാഫർ ജനാർദ്ദനൻ

Explore this song