Malayalam lyrics
എരിവേനൽ പോവുകയായി പൈങ്കിളി കാതിൽ കാകളി പാടും പൂക്കാലം ഇതിലേ വരവായ് തൂമഞ്ഞിൻ കോടിയുടുക്കും ചെമ്പനിനീർപ്പൂ എൻ ജനലോരം വിരിയാറുണ്ടെന്നും പതിവായ് ഏഴകകോടെ കൗതുകമോ കാവടിയാടി നിൻ മിഴിയിൽ ഏഴകകോടെ കൗതുകമോ കാവടിയാടി നിൻ മിഴിയിൽ ചിരിയുടെ മഴവില്ലു വിരിയുന്നൊരധരത്തിൽ ഒരു കൊച്ചു മൊഴിയുടെ ചിറകിളക്കം അതു പറന്നിറങ്ങുന്ന മണിച്ചില്ലു പുളകത്തിൻ ചെറുമുത്തു പൊഴിക്കുന്നു കിലുകിലുക്കം ഭാവുകമായ് തൂവുകയായ് പനിനീർ മഴ നീലാകാശം എരിവേനൽ പോവുകയായി പൈങ്കിളി കാതിൽ കാകളി പാടും പൂക്കാലം ഇതിലേ വരവായ് അണിമേഘത്തിര നീക്കി പകലോന്റെ തിരനോട്ടം ഇനിയോരോ പുലരിയ്ക്കും അഴകോലും പുതുഭാവം അണിമേഘത്തിര നീക്കി പകലോന്റെ തിരനോട്ടം ഇനിയോരോ പുലരിയ്ക്കും അഴകോലും പുതുഭാവം അഭിലാഷ മനമാകേ കതിരാടിയുലയുമ്പോൾ അറിയാതെയുല്ലാസം അകതാരിൽ നിറയുമ്പോൾ ഏഴകകോടെ കൗതുകമോ കാവടിയാടി നിൻ മിഴിയിൽ ഏഴകകോടെ കൗതുകമോ കാവടിയാടി നിൻ മിഴിയിൽ ചിരിയുടെ മഴവില്ലു വിരിയുന്നൊരധരത്തിൽ ഒരു കൊച്ചു മൊഴിയുടെ ചിറകിളക്കം അതു പറന്നിറങ്ങുന്ന മണിച്ചില്ലു പുളകത്തിൻ ചെറുമുത്തു പൊഴിക്കുന്നു കിലുകിലുക്കം ഭാവുകമായ് തൂവുകയായ് പനിനീർ മഴ നീലാകാശം ഋതു മാറും സമയത്ത് തറവാടിൻ മുറ്റത്ത് തളിരോലത്തുമ്പത്തെ കുരുവിയ്ക്കും കല്യാണം ഋതു മാറും സമയത്ത് തറവാടിൻ മുറ്റത്ത് തളിരോലത്തുമ്പത്തെ കുരുവിയ്ക്കും കല്യാണം ഉയിരാകേ ശുഭകാലം നിറമാല ചാർത്തുമ്പോൾ നിറവിന്റെ നിധിയാലേ കരതാരും കവിയുമ്പോൾ ഏഴകകോടെ കൗതുകമോ കാവടിയാടി നിൻ മിഴിയിൽ ഹാ ഹാ.. ഹും ഹും... ചിരിയുടെ മഴവില്ലു വിരിയുന്നൊരധരത്തിൽ ഒരു കൊച്ചു മൊഴിയുടെ ചിറകിളക്കം അതു പറന്നിറങ്ങുന്ന മണിച്ചില്ലു പുളകത്തിൻ ചെറുമുത്തു പൊഴിക്കുന്നു കിലുകിലുക്കം ഭാവുകമായ് തൂവുകയായ് പനിനീർ മഴ നീലാകാശം
Song video
Song details
Music: റിനിൽ ഗൗതം
Film/album: ജനപ്രിയൻ
- Singer: സുദീപ് കുമാർജ്യോത്സ്ന രാധാകൃഷ്ണൻ
- Film / album: ജനപ്രിയൻ
- Composer: റിനിൽ ഗൗതം
- Lyricist: സന്തോഷ് വർമ്മ