Malayalam lyrics
എന്തു ചെയ്യേണ്ടതെങ്ങോട്ടു പോകേണ്ടതീ - യന്ധകൂപത്തിലടിഞ്ഞഹോ ഞാന്‍ അന്തമില്ലാതുള്ളോരാഴത്തിലേക്കിതാ ഹന്ത താഴുന്നു താഴുന്നു കഷ്ടം പിന്തുണയും പിടിയും കാണാതുള്‍ഭയം ചിന്തീദുസ്സ്വപ്നത്തിലെന്നപോലെ പൊന്താനുഴറുന്നു കാല്‍ നില്‍ക്കുന്നില്ലെന്റെ ചിന്തേ ചിറകുകള്‍ നല്‍കണേ നീ
Song information
വര്‍ഷം: 1962
സംഗീതം: എം ബി ശ്രീനിവാസന്‍
ഗാനരചന: കുമാരനാശാൻ
ഗായകര്‍: പി ലീല
വിശദവിവരങ്ങള്‍: വസന്തൻ ഇ ജി
Album: കാല്‍പ്പാടുകള്‍
Explore this song
- Singer: പി ലീല
- Film / album: കാല്‍പ്പാടുകള്‍
- Composer: എം ബി ശ്രീനിവാസന്‍
- Lyricist: കുമാരനാശാൻ