Malayalam lyrics
പണ്ടുത്തര ഹിന്ദുസ്ഥാനത്തില്‍ വന്‍പുകഴ് കൊണ്ട ശ്രാവസ്തിക്കടുത്തോരൂരില്‍ രണ്ടായിരത്തഞ്ഞൂറാണ്ടോളമായ് വെയില്‍ കൊണ്ടെങ്ങും വാകകള്‍ പൂക്കും നാളില്‍.. അപ്പോഴുതങ്ങോരു പെണ്‍കൊടിയാള്‍ ചെറു ചെപ്പുകുടമൊന്നരയ്ക്കു മേലില്‍.. ചെറു ചെപ്പുകുടമൊന്നരയ്ക്കു മേലില്‍.. ദാഹിക്കുന്നു ഭഗിനീ കൃപാരസ മോഹനം കുളിര്‍ തണ്ണീരിതാശു നീ ഓമലേ... തരൂ... തരൂ... അല്ലല്ലെന്തു കഥയിതു കഷ്ടമേ അല്ലലാലങ്ങു ജാതി മറന്നിതോ.. നീചനാരി തന്‍ കൈയ്യാല്‍ ജലം വാങ്ങി ആചമിക്കുമോ ചൊല്ലെഴുമാര്യന്‍മാര്‍... ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ ചോദിക്കുന്നു നീര്‍ നാവു വരണ്ടഹോ... ചിറകറ്റ മിന്നാമിനുങ്ങ് പോലെ അറുപകല്‍ നീങ്ങിയിഴഞ്ഞിഴഞ്ഞു...
Song information
വര്‍ഷം: 1962
സംഗീതം: എം ബി ശ്രീനിവാസന്‍
ഗാനരചന: കുമാരനാശാൻ
ഗായകര്‍: കെ ജെ യേശുദാസ്, പി ലീല, ആനന്ദവല്ലി
വിശദവിവരങ്ങള്‍: വേണുഗോപാൽ
Album: കാല്‍പ്പാടുകള്‍
Explore this song
- Singer: കെ ജെ യേശുദാസ്
- Singer: പി ലീല
- Singer: ആനന്ദവല്ലി
- Film / album: കാല്‍പ്പാടുകള്‍
- Composer: എം ബി ശ്രീനിവാസന്‍
- Lyricist: കുമാരനാശാൻ