Malayalam lyrics

എന്റെ മെയ്യില്‍ യൌവ്വന ഭാരം

എന്റെയുള്ളില്‍ മന്മഥ ബാണം

എന്റെ മെയ്യില്‍ യൌവ്വന ഭാരം

എന്റെയുള്ളില്‍ മന്മഥ ബാണം

അണയൂ ഒന്നിനി അരികെ

തഴുകൂ നിന്റെയീ രതിയെ

ഈ മദിരാ ചഷകം തുളുമ്പും സമയം

(എന്റെ മെയ്യില്‍ )

ചുണ്ടില്‍ തേനിന്‍ മുത്തും ചൂടി

വിരിഞ്ഞൂ .....

പ്രേമം നല്‍കും ചെപ്പും പേറി

അണഞ്ഞൂ .....

ഇന്നെന്‍ സ്പന്ദനം നീ

ഇന്നെന്‍ മാധുര്യം നീ

എന്തെല്ലാം വേണം എന്നോടോതൂ

(എന്റെ മെയ്യില്‍ )

നെഞ്ചിന്‍ താളം മാറും നേരം

തൊടൂ നീ .....

എന്നില്‍ താപം കൂടും നേരം

വിടൂ നീ .....

ഇന്നെന്‍ ലാസ്യ രാത്രി

ഇന്നെന്‍ കാമുകന്‍ നീ

എന്നുള്ളം കൊള്ളും ദാഹം തീര്‍ക്കൂ

(എന്റെ മെയ്യില്‍ )

Song information

വര്‍ഷം: 1984

സംഗീതം: ഗംഗൈ അമരന്‍

ഗാനരചന: മങ്കൊമ്പ് ഗോപാലകൃഷ്ണൻ

ഗായകര്‍: വാണി ജയറാം, കോറസ്

അഭിനേതാക്കള്‍: സിൽക്ക് സ്മിത, ലാലു അലക്സ്

വരികൾ: സൂസി

Album: അലകടലിനക്കരെ

Explore this song