Malayalam lyrics

എന്നുള്ളിൽ എന്നും നീ മാത്രം 
എന്റെ നാദത്തിൽ നിന്റെ സങ്കീർത്തനം 
നിൻ സ്നേഹം എന്നിൽ പെയ്യുമ്പോൾ 
നിന്റെ പാദത്തിൽ എന്റെ ജീവാർപ്പണം 
എൻ വഴികളിലെന്നുമേ നിൻ മുഖമൊരു സാന്ത്വനം 
ആലംബം നീയെൻ ആനന്ദം അറിയുന്നു നീയേ സകലം 
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ 
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ 
നിൻ കാലടിപ്പാടിൽ വീഴുമ്പോൾ 
മനം വാടാത്ത പൂവായി മാറി ഞാൻ 
നീയെൻ കരം തന്നുയർത്തുന്നു ഇടറാതെന്നെ എന്നും കാക്കുന്നു 
എൻ വഴിയും എൻ പൊരുളും എന്നുയിരും നീ 
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ 
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ
ഞാൻ നന്ദി ചൊല്ലാം എനിക്കായി നീ 
പുതുപുത്തൻ പുലർവേളയേകുമ്പോൾ 
കല്പിച്ചു നീയെന്തുതന്നാലും അതു കൈക്കൊള്ളാം എന്നും സാനന്ദം 
എൻ വിധിയും എൻ നിധിയും എൻ ഗതിയും നീ 
എന്നുള്ളിൽ എന്നും നീ മാത്രം 
എന്റെ നാദത്തിൽ നിന്റെ സങ്കീർത്തനം 
നിൻ സ്നേഹം എന്നിൽ പെയ്യുമ്പോൾ 
നിന്റെ പാദത്തിൽ എന്റെ ജീവാർപ്പണം

Song details

Music: ആനന്ദ് മധുസൂദനൻ

Film/album: ഞാൻ മേരിക്കുട്ടി

Song video

Watch on YouTube