Malayalam lyrics

ലാലലലാലലല...
ഏഴു നിറങ്ങളില്‍ ഏഴു സ്വരങ്ങളി-
ലേഴാകാശമൊരുങ്ങി ഒരുങ്ങീ
ഏഴാകാശമൊരുങ്ങി
ഏഴു സ്വരങ്ങളിലേഴാകാശമൊരുങ്ങി
ഏഴു നിറങ്ങളില്‍ ഏഴു സ്വരങ്ങളി-
ലേഴാകാശമൊരുങ്ങി ഒരുങ്ങി
ഒരുങ്ങീ...ഒരുങ്ങി ഒരുങ്ങിയൊരുങ്ങി
ഒരുങ്ങി ഒരുങ്ങീ
ഏഴഴകുള്ളൊരു യാദവനാഥന്‍
നീലനിറത്തെ തഴുകി
ചൂടിയ പീലിയില്‍ നീലിമയായി
ആകാശത്തിന്നാഴങ്ങള്‍
ഏഴു നിറങ്ങളില്‍ ഏഴു സ്വരങ്ങളി-
ലേഴാകാശമൊരുങ്ങി 
നാലുയുഗങ്ങള്‍ നിറഞ്ഞ തപസ്സിന്‍
നാമസ്‌മൃതികളിലൂടെ
ഏഴു കുലാംഗനമാരുടെ ത്യാഗ-
സ്‌നേഹപഥങ്ങളിലൂടെ
ഏഴു നിറങ്ങളില്‍ ഏഴു സ്വരങ്ങളി-
ലേഴാകാശമൊരുങ്ങി 
ജ്ഞാനത്തിന്‍ ഘനനീലനഭസ്സില്‍
മാനവനായകനായി
ഏഴകളാമീ ഗോപികമാരുടെ
നാഥനുമീശനുമായി
ഏഴു നിറങ്ങളില്‍ ഏഴു സ്വരങ്ങളി-
ലേഴാകാശമൊരുങ്ങി ഒരുങ്ങീ
ഏഴാകാശമൊരുങ്ങി
ഏഴു സ്വരങ്ങളിലേഴാകാശമൊരുങ്ങി
ഏഴു നിറങ്ങളില്‍ ഏഴു സ്വരങ്ങളി-
ലേഴാകാശമൊരുങ്ങി

Song video

Watch on YouTube

Song details

Music: എം ജി രാധാകൃഷ്ണൻ

Film/album: ഋഷിവംശം