Malayalam lyrics

ചുണ്ടിൽവിരൽ തൊട്ടു രക്തം

തുടുപ്പിക്കുമിന്ദ്രജാലം

കാലമോമനേ നിന്നെ പഠിപ്പിച്ചു തീർന്നപ്പോളത്ഭുതം അത്ഭുതം

നീയിന്നൊരാർഭാട ചൈത്രം.

(ചുണ്ടിൽ)

നീയാം വസന്തം ഞെറിഞ്ഞിട്ട വർണ്ണ

തിരശീല നീക്കി നിൻ നഗ്ന ഭാവങ്ങളിൽ

അഗ്നി സിരകൾ ഇണക്കി ഞാൻ നിൽക്കുമ്പോൾ അത്ഭുതം അത്ഭുതം

നീയൊരു താരാട്ടു പാട്ടിന്റെ ഈണം

(ചുണ്ടിൽ)

ആ രക്ത സുന്ദരം നിൻ മുഖം ചുംബി-

ച്ചൊരാരാമമാക്കട്ടെ നിന്നെ ഞാൻ

നക്ഷത്ര ചാരുവാം നിൻമിഴി അൾത്താരയാക്കട്ടെ അർച്ചന

ചെയ്തീ പുരുഷനേ ...

(ചുണ്ടിൽ)

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: പഴവിള രമേശന്‍

ഗായകര്‍: കല്ലറ ഗോപൻ

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: രാജഗോപാല്‍

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song