Malayalam lyrics
ചന്ദനം മണക്കുന്ന കാട്ടിൽ പകൽ ചന്ദ്രനൊളിക്കുന്ന കാട്ടിൽ (2) താനേ പൊട്ടിച്ചിരിക്കും കാട്ടാറോ ആറ്റിലെ ആമ്പൽപൂവോ ആതിരക്കുളിർ കാറ്റോ ആരാണിവൾ ഹാ ഹാ (ചന്ദനം മണക്കുന്ന ..) ഈറനുടുക്കും മാനം മുടി കാറ്റിലൊതുക്കും നേരം ജാലക്കാരൻ മയിലേ നിൻ നീലപ്പീലികളെവിടെ (2) ജാലക്കാരൻ മയിലേ നിൻ നീലപ്പീലികളെവിടെ പാടിപ്പാടി മയക്കും കുയിലേ പുല്ലാങ്കുഴലെവിടെ ഹാ ഹാ (ചന്ദനം മണക്കുന്ന ..) പൊന്നിലഞ്ഞികൾ പൂക്കും പാതിരാ പൂങ്കാവിൽ നൃത്തം വെയ്ക്കാനണയും വനദേവതമാരുടെ സഖിയോ (2) നൃത്തം വെയ്ക്കാനണയും വനദേവതമാരുടെ സഖിയോ ഇവൾ ഋതുഭേദങ്ങൾ പുൽകിയുണർത്തും വസന്ത കന്യകയോ ഹാ..ഹാ (ചന്ദനം മണക്കുന്ന ..)
Song information
വര്‍ഷം: 2013
സംഗീതം: ടി ഹരിഹരന്‍
ഗാനരചന: ലഭ്യമല്ല
ഗായകര്‍: സനീഷ് ഗോപു
വരികൾ: ജിജാ സുബ്രമണ്യന്‍
യൂട്യൂബ് ഓഡിയോ: ജിജാ സുബ്രമണ്യൻ
Album: ഏഴാമത്തെ വരവ്
Explore this song
- Singer: സനീഷ് ഗോപു
- Film / album: ഏഴാമത്തെ വരവ്
- Composer: ടി ഹരിഹരന്‍
- Lyricist: ലഭ്യമല്ല