Malayalam lyrics
ഈ നിലാവിൻ സ്മൃതിയിലൂറും അനുരാഗമെന്ന നോവു് ഈ നിലാവിൻ സ്മൃതിയിലൂറും അനുരാഗമെന്ന നോവു്.... സഖി നിൻ ചിരിയിലൂറും മധുരമെൻ ജീവരാഗം.... ഈ നിലാവിൻ സ്മൃതിയിലൂറും അനുരാഗമെന്ന നോവു്.... നിൻ തങ്കത്തരിവളകളുടെ ശൃംഗാര നാദം എൻ നെഞ്ചിൽ കുളിരലകൾ തുടികൊട്ടുന്നു താളം.... (നിൻ...) വർണ്ണങ്ങൾ പെയ്തിറങ്ങി എൻ മനോരാജ്യങ്ങളിൽ.... സ്വപ്നങ്ങൾ നെയ്തുറങ്ങി നിൻ സ്നേഹതീരങ്ങളിൽ... എന്നുമെന്റെ മോഹം...നീ.... എന്നുമെന്റെ കാവ്യം... എന്നുമെന്റെ മോഹം...നീ.... എന്നുമെന്റെ കാവ്യം... (ഈ നിലാവിൻ....) മുത്തുക്കൊലുസ്സുകളണിയും നിൻ മൃദു പദചലനം എന്നുള്ളിൽ ശ്രുതി മീട്ടുന്നൊരു പുതു പ്രേമഗീതം... (മുത്തു....) ഭാവനകൾ സാന്ദ്രമായ് നിൻ തൂവൽ സ്പർശങ്ങളിൽ.... മൗനങ്ങൾ വാചാലമായ് നിൻ മന്ദഹാസങ്ങളിൽ... എന്നുമെന്റെ മോഹം...നീ.... എന്നുമെന്റെ കാവ്യം... എന്നുമെന്റെ മോഹം...നീ.... എന്നുമെന്റെ കാവ്യം... (ഈ നിലാവിൻ....)
Song information
വര്‍ഷം: 2013
സംഗീതം: ടി ഹരിഹരന്‍
ഗാനരചന: ടി ഹരിഹരന്‍
ഗായകര്‍: കെ ജെ യേശുദാസ്
രാഗം: മോഹന കല്യാണി
ഹിന്ദുസ്ഥാനി രാഗം: ഭൂപ് കല്യാൺ, ശുദ്ധ കല്യാൺ
അഭിനേതാക്കള്‍: വിനീത്, ഭാവന
വരികൾ: കല്യാണി
Album: ഏഴാമത്തെ വരവ്
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ഏഴാമത്തെ വരവ്
- Composer: ടി ഹരിഹരന്‍
- Lyricist: ടി ഹരിഹരന്‍