Malayalam lyrics
കാടു പൂത്തേ...കനവു പൂത്തേ... കാനനപ്പൂഞ്ചോല പൂത്തേ... കാടു പൂത്തേ...കനവു പൂത്തേ... കാനനപ്പൂഞ്ചോല പൂത്തേ... കരളിലെ പൂമുല്ല പൂത്തേ... കാനന മോഹന കന്യകൾ നീരാടും കന്മദപ്പുഴയോരം... ആ...ആ...ആ...ആ.... കാനന മോഹന കന്യകൾ നീരാടും കന്മദപ്പുഴയോരം... കുഞ്ഞാറ്റക്കിളിവാലൻ പൈങ്കിളി കൂടുകൂട്ടും തീരം.... പേടമാനിറങ്ങുന്ന വള്ളിക്കുടിലിനുള്ളിൽ ഓടിയൊളിക്കാൻ മോഹം.... പാലപ്പൂ മണക്കുന്ന പച്ചപ്പുൽമെത്തയിൽ വീണു മയങ്ങാൻ മോഹം... ഒരു സ്വപ്നം കാണാൻ മോഹം...മോഹം... കാടു പൂത്തേ...കനവു പൂത്തേ... കാനനപ്പൂഞ്ചോല പൂത്തേ... കരളിലെ പൂമുല്ല പൂത്തേ... ഏഴിലം പാലകൾ ചാമരം വീശുന്നോ- രേഴഴകുള്ളൊരീ മണ്ണിൽ... ആ...ആ...ആ...ആ.... ഏഴിലം പാലകൾ ചാമരം വീശുന്നോ- രേഴഴകുള്ളൊരീ മണ്ണിൽ... കാർത്തികനാളിലെ കോട്ടോലക്കാവിലെ തെയ്യം കുറിക്കുന്ന നാളിൽ ആയിരമായിരം നക്ഷത്രത്തിരി വെച്ചു് ദീപം കൊളുത്താൻ മോഹം പുള്ളോത്തിപ്പെണ്ണുങ്ങൾ പാടിക്കളിക്കുന്ന തോറ്റം കേൾക്കാൻ മോഹം... കൂടെ പാടാൻ ആടാൻ മോഹം...മോഹം... (കാടു പൂത്തേ......)
Song information
വര്‍ഷം: 2013
സംഗീതം: ടി ഹരിഹരന്‍
ഗാനരചന: ടി ഹരിഹരന്‍
ഗായകര്‍: കെ എസ് ചിത്ര
രാഗം: മോഹനം
ഹിന്ദുസ്ഥാനി രാഗം: ഭൂപാളി, ഭൂപ്, ദേശ് കാർ, ജൈത് കല്യാൺ
വിശദവിവരങ്ങള്‍: കല്യാണി
വിഡിയോ: ദേവിക
Album: ഏഴാമത്തെ വരവ്
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ഏഴാമത്തെ വരവ്
- Composer: ടി ഹരിഹരന്‍
- Lyricist: ടി ഹരിഹരന്‍