Malayalam lyrics

ചന്ദനം മണക്കുന്ന കാട്ടിൽ പകൽ-
ചന്ദ്രനൊളിക്കുന്ന കാട്ടിൽ..
ചന്ദനം മണക്കുന്ന കാട്ടിൽ പകൽ-
ചന്ദ്രനൊളിക്കുന്ന കാട്ടിൽ..
താനേ പൊട്ടിച്ചിരിക്കും കാട്ടാറോ
ആറ്റിലെ ആമ്പൽപ്പൂവോ...ആതിരക്കുളിർ കാറ്റോ
ആരാണിവൾ...ഹാ....ഹാ....
ചന്ദനം മണക്കുന്ന കാട്ടിൽ പകൽ-
ചന്ദ്രനൊളിക്കുന്ന കാട്ടിൽ.....
ഈറനുടുക്കും മാനം...മുടി കാറ്റിലൊതുക്കും നേരം
ജാലക്കാരൻ മൈലേ...നിൻ നീലപ്പീലികളെവിടേ...
ഈറനുടുക്കും മാനം...മുടി കാറ്റിലൊതുക്കും നേരം
ജാലക്കാരൻ മൈലേ...നിൻ നീലപ്പീലികളെവിടേ...
പാടിപ്പാടി മയക്കും കുയിലേ
പുല്ലാങ്കുഴലെവിടെ...ഹാ....ഹാ....
ചന്ദനം മണക്കുന്ന കാട്ടിൽ പകൽ-
ചന്ദ്രനൊളിക്കുന്ന കാട്ടിൽ.....
പൊന്നിലഞ്ഞികൾ പൂക്കും..പാതിരാപ്പൂങ്കാവിൽ
നൃത്തം വെയ്ക്കാനണയും
വനദേവതമാരുടെ സഖിയോ...
പൊന്നിലഞ്ഞികൾ പൂക്കും..പാതിരാപ്പൂങ്കാവിൽ
നൃത്തം വെയ്ക്കാനണയും
വനദേവതമാരുടെ സഖിയോ...
നൃത്തം വെയ്ക്കാനണയും
വനദേവതമാരുടെ സഖിയോ...
ഇവൾ ഋതുഭേദങ്ങൾ പുൽകിയുണർത്തും
വസന്തകന്യകയോ....ആ...ഹാ....
(ചന്ദനം മണക്കുന്ന...)

Song information

വര്‍ഷം: 2013

സംഗീതം: ടി ഹരിഹരന്‍

ഗാനരചന: ടി ഹരിഹരന്‍

ഗായകര്‍: ഉണ്ണി മേനോൻ

വിശദവിവരങ്ങള്‍: കല്യാണി

Album: ഏഴാമത്തെ വരവ്

Explore this song