Malayalam lyrics
ഏഹേ ഹേ ആഹാ ഹാ ആ.. ലാലാ ലാലലാലാ ലാലലാലലാലാ ഊഹുഹും ഊം ഒരു തങ്കത്താരം മിന്നും മായാനഗരിയിൽ ഒഴിയുന്നു മുത്തും പൊന്നും മന്ത്രപ്പുലരിയിൽ വരവായി രാജാ പനിനീർപ്പൂ റോജാ ഇതിലേ ഞൊറി മാടിയ പൊൻ ചിറകുള്ളൊരു തേരിൽ ആഹാ ജാലം ജാലംമോഹസാഗരം (ഒരു തങ്കത്താരം ,........) തരുണീ മനസ്സുകൾ ആരാധനയായ് നിറയും ലഹരിയിൽ ആറാടും ആ...ആ...ആ... നറുവെണ്ണയിലെ താമരനൂലായ് അലിയാം പ്രണയിനി വന്നാലും സാഗര നീലിമ മിഴിയിൽ ചോരും (2) മതിമുഖി വരൂ സഖി ചാരെ കൊമ്പു കുഴലമ്പാരി പഞ്ചാരി മേളങ്ങൾ പന്തലിടുമെമ്പാടും സന്തോഷക്കാലങ്ങൾ കോടിപതിമാർ ദിനം തേ ടിവരുമെങ്കിലും ഒരു നേരിയ പുഞ്ചിരി ഏകിടും എന്നാളും (ഒരു തങ്കത്താരം ,........) മന്നാധിമന്നൻ രാജാധിരാജൻ \\ വീരാളിയിൽ വീരനായ് തിരശ്ശീലകളിൽ ശൃംഗാരക്കാതൽ സംഗീത പൈതൽ യുവകോമളനായകൻ വിലസും പല നാൾ നാളെയുടെ പൂക്കാലം പന്താടും താരകമായ് നാടിനൊരു നേതാവായ് മാവേലി കാലടികൾ പിന്തുടരുമായിരം സുന്ദരവിഭാവനം കനിയായിടും ആയതിനെന്തിനു സന്ദേഹം (ഒരു തങ്കത്താരം ,........)
Song information
വര്‍ഷം: 1991
സംഗീതം: ജോണ്‍സണ്‍
ഗാനരചന: ബിച്ചു തിരുമല
ഗായകര്‍: ഉണ്ണി മേനോൻ
അഭിനേതാക്കള്‍: ജഗദീഷ്
വിശദവിവരങ്ങള്‍: ശ്രീ, Dec 22 2006 admin
വിഡിയോ: ഗാനസ്നേഹി
Album: നഗരത്തില്‍ സംസാരവിഷയം
Explore this song
- Singer: ഉണ്ണി മേനോൻ
- Film / album: നഗരത്തില്‍ സംസാരവിഷയം
- Composer: ജോണ്‍സണ്‍
- Lyricist: ബിച്ചു തിരുമല