Malayalam lyrics
അരുമയാം സന്ധ്യയോ- ടൊരുവാക്കു മിണ്ടാതെ വിടപറയുന്നുവോ പ്രണയസൂര്യന്‍ വെറുതെയീ മഴവിരല്‍ നെറുകയില്‍ തൊട്ടിട്ടും നനയാതെ നിന്നുവോ ഹൃദയസൂര്യന്‍ (അരുമയാം...) താഴിട്ടുപൂട്ടിയ വാതില്ക്കല്‍ നില്‍ക്കുന്ന തരളവിലോലയാം ഗ്രാമകന്യേ ഇല്ല മറക്കില്ല നീ നിന്റെ കവിളിലെ ഇത്തിരി ചുംബന തുടിപ്പുമാത്രം (അരുമയാം...) പൂവിട്ടുനില്‍ക്കുന്ന പാതിരാനക്ഷത്രം പുതിയ പ്രഭാതമായ് സ്വയമുദിക്കേ ഇല്ല കെടുത്തില്ല നീ നിന്റെ മനസ്സിലെ ഈറൻനിലാവിന്റെ തിരിവെളിച്ചം (അരുമയാം...)
Song video
Song details
Music: ഔസേപ്പച്ചൻ
Film/album: ഈ പറക്കും തളിക
- Singer: എം ജി ശ്രീകുമാർ
- Film / album: ഈ പറക്കും തളിക
- Composer: ഔസേപ്പച്ചൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി