Malayalam lyrics
ദൂരം ഇടയിലില്ലെങ്കിലും ഒരു ദൂരം വെറുതെ തോന്നുന്നുവോ ഇരുവഴി നമ്മൾ പിരിയുമ്പോളകലുമ്പോൾ മൃതിയുടെ തീരം അണയും പോലെ അരികെ നാം കഴിയുമ്പോൾ അറിയാൻ വൈകിടുമനുരാഗം അറിയാനായ് വേണോ ഇടയിൽ ഇത്രയുമൊരുദൂരം ആരും താഴുകിയില്ലെങ്കിലും കുളിരുതൂവാൻ അരികെ നിന്നോർമകൾ പരിഭവങ്ങൾ പതിവായ്‌വന്നു മറകൾ നെയ്താലും മറകളില്ലാ നാം തമ്മിൽ മിഴികളേക്കാൾ മിഴിവേറുന്ന മിഴികൾ നീയായി മിഴികളാക്കി എന്നെ നീയും ഇരുവഴി നമ്മൾ പിരിയുമ്പോളകലുമ്പോൾ മൃതിയുടെ തീരം അണയും പോലെ അരികെ നാം കഴിയുമ്പോൾ അറിയാൻ വൈകിടുമനുരാഗം അറിയാനായ് വേണോ ഇടയിൽ ഇത്രയുമൊരുദൂരം അരികെ നാം കഴിയുമ്പോൾ അറിയാൻ വൈകിടുമനുരാഗം അറിയാനായ് വേണോ ഇടയിൽ ഇത്രയുമൊരുദൂരം
Song details
Music: യക്സാൻ ഗാരി പരേരനേഹ എസ് നായർ
Film/album: അണ്ടർ വേൾഡ്
- Singer: രമ്യ നമ്പീശൻസച്ചിൻ വാര്യർനേഹ എസ് നായർ
- Film / album: അണ്ടർ വേൾഡ്
- Composer: യക്സാൻ ഗാരി പരേരനേഹ എസ് നായർ
- Lyricist: സന്തോഷ് വർമ്മ