Malayalam lyrics

അല്ലിയാമ്പലായ് താലമേന്തി നീ
വെണ്ണിലാവു പോൽ
പുൽകി നിന്നു ഞാൻ
കൈക്കുടന്നയിൽ സ്വർണ്ണ താരകം
നിന്റെ മിഴികളിൽ സ്വപ്ന സാഗരം
പൊൻ വസന്ത ജാലകം
നീ തുറന്ന മാത്രയിൽ
വിണ്ണിൽ നിന്നും മണ്ണിൽ വന്നിതാ
മായാജാലം.. (2)
നെഞ്ചിലൊതുങ്ങി നിൽക്കുന്ന നേരം
കരളിൽ പൂമഴ
അഴകിലൊരുങ്ങി നീയൊന്നു നിന്നാൽ 
നിറയും തേൻ‌കുടം 
( അല്ലിയാമ്പലായ്.. )
നിലാവിന്റെ പീലികൾ
നമുക്കായ് വിരിഞ്ഞുപോയ്
കിനാവിന്റെ ലോകമോ 
നമുക്കായ് വിടർന്നുപോയ്
ഇനിയെന്തിനു പൂത്തുമ്പീ നാണം
ഇനിയെന്തിനു പൂങ്കുരുവീ മൌനം
അരികിലല്ലയോ പ്രണയപൌർണ്ണമി
നെഞ്ചിലൊതുങ്ങി നിൽക്കുന്ന നേരം
കരളിൽ പൂമഴ
അഴകിലൊരുങ്ങി നീയൊന്നു നിന്നാൽ 
നിറയും തേൻ‌കുടം 
( അല്ലിയാമ്പലായ്.. )
നിറം പൂണ്ട മേടുകൾ 
നമുക്കൊന്നു ചേരുവാൻ
നമുക്കൊന്നു മീട്ടുവാൻ
ഉഷകാല തംബുരു
ആടാനൊരു മഴവില്ലിൻ ഊഞ്ഞാൽ
നീരാടാൻ ആകാശപ്പൊയ്ക (2)
തോഴിമാരുമായ് നീ വരൂ സഖീ
നെഞ്ചിലൊതുങ്ങി നിൽക്കുന്ന നേരം
കരളിൽ പൂമഴ
അഴകിലൊരുങ്ങി നീയൊന്നു നിന്നാൽ 
നിറയും തേൻ‌കുടം 
( അല്ലിയാമ്പലായ്.. )

Song video

Watch on YouTube

Song details

Music: വിദ്യാസാഗർ

Film/album: സിദ്ധാർത്ഥ